മേ​ലൂ​രി​ൽ വ​ഴി​യോ​ര​ത്ത് ത​ള്ളി​യ മാ​ലി​ന്യം

മാലിന്യം റോഡിൽ തള്ളി; തിരിച്ചെടുപ്പിച്ച് പഞ്ചായത്ത്

ചാലക്കുടി: മേലൂരിൽ തൃശൂർ കെ.എസ്.എഫ്.ഇയുടെ മാലിന്യം തള്ളിയത് തിരിച്ചെടുപ്പിച്ച് പഞ്ചായത്ത്. മേലൂർ പഞ്ചായത്ത് വാർഡ് 12ലെ നെടുമ്പാച്ചിറക്ക് സമീപം റോഡിലാണ് ചൊവ്വാഴ്ച വൈകീട്ട് കടലാസും പ്ലാസ്റ്റിക്കും ഉൾെപ്പടെ മാലിന്യം തള്ളിയതായി കണ്ടെത്തിയത്.

ഇതേതുടർന്ന് വൈസ് പ്രസിഡന്റ് പോളി പുളിക്കന്റെ നേതൃത്വത്തിൽ രണ്ടു ദിവസമായി നടത്തിയ പരിശോധനയിലാണ് തൃശൂർ കെ.എസ്.എഫ്.ഇക്കാരുടെ മാലിന്യമാണെന്ന് തിരിച്ചറിഞ്ഞത്.

ഇവിടെനിന്ന് കിട്ടിയ ബിസിനസ് കാർഡിൽ മാനേജറുടെ നമ്പറുണ്ടായിരുന്നു. ഇതിൽ ബന്ധപ്പെട്ടതോടെയാണ് പ്രശ്നങ്ങൾക്ക് പരിഹാരമായത്. കെ.എസ്.എഫ്.ഇയിൽ പെയിന്‍റിങ് നടത്തിയവരാണ് പണികൾ കഴിഞ്ഞപ്പോൾ മാലിന്യം കൊണ്ടുപോയത്. മേലൂർ ഭാഗത്തെ ടിപ്പർ ലോറിക്കാരൻ ഇവിടെ തട്ടുകയായിരുന്നു.

മാലിന്യം പൊതുസ്ഥലത്ത് തള്ളിയതിന് കേസെടുക്കുമെന്നായതോടെ ഇവർ തന്നെ വന്ന് തിരിച്ചെടുത്ത് സ്ഥലം വൃത്തിയാക്കി തടിയൂരി.

Tags:    
News Summary - Garbage thrown on the road-Panchayat in return

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.