ചാലക്കുടി: നഗരസഭ ആരോഗ്യ വിഭാഗം അടപ്പിച്ച ഹൗസിങ് ബോർഡ് കോളനിയിലെ വ്യാപാര സ്ഥാപനങ്ങൾ പിറ്റേന്ന് തുറന്നു. നഗരസഭ അധികൃതരുടെ ഒത്താശയോടെയാണ് ഇവ വീണ്ടും പ്രവർത്തിച്ചതെന്ന് ആരോപണമുണ്ട്. കഴിഞ്ഞ ദിവസം ഹൗസിങ് ബോർഡ് കോംപ്ലക്സിലെ അഞ്ച് വ്യാപാര സ്ഥാപനങ്ങളാണ് ആരോഗ്യ വിഭാഗം അടപ്പിച്ചിരുന്നത്. ഇതിൽ പല സ്ഥാപനങ്ങളും പിന്നീട് തുറക്കുകയായിരുന്നു.
സാൻ മരിയ ജസ്റ്റിസ് ഫോറം പ്രവർത്തകർ ഹൈകോടതിയിൽ നൽകിയ പരാതിയെ തുടർന്ന് ചാലക്കുടി ഹൗസിങ് ബോർഡ് കോളനിയിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ പൂട്ടാൻ കോടതി വർഷങ്ങൾക്കു മുമ്പ് വിധി പുറപ്പെടുവിച്ചിരുന്നുവെങ്കിലും നടപ്പാക്കിയിരുന്നില്ല. താമസത്തിനുള്ള ഹൗസിങ് ബോർഡ് കോളനി വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. എന്നാൽ, നഗരസഭ ബസ് സ്റ്റാൻഡിനോട് ചേർന്ന ഇടമായതിനാൽ ചിലർ ഈ വീടുകൾ കച്ചവട സ്ഥാപനമാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.