ചാലക്കുടി: മകളുടെ ചികിത്സച്ചെലവിൽ മിച്ചം വന്ന തുക സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുട്ടികളുടെ ഓൺലൈൻ പഠനത്തെ സഹായിക്കാൻ വിട്ടുനൽകി വീട്ടമ്മ. മാതാപിതാക്കൾ മരിച്ച വീട്ടിലെ രണ്ടു കുട്ടികൾക്ക് ഫോൺ വാങ്ങാനാണ് പരിയാരം തൃപ്പാപ്പിള്ളിയിലെ ഗംഗ തുക നൽകിയത്.
ദിവസങ്ങൾക്കു മുമ്പ് മകളുടെ ശസ്ത്രക്രിയക്കായി ഇവർ ഫേസ്ബുക്കിലൂടെ സഹായാഭ്യർഥന നടത്തിയിരുന്നു. നിരവധി പേർ സഹായത്തിനെത്തിയതോടെ ശസ്ത്രക്രിയ വിജയകരമായി നടന്നു.
മിച്ചം വന്ന തുകയിൽനിന്നാണ് ഫോൺ വാങ്ങി നൽകിയത്. എഫ്.ബിയിൽ കുട്ടികൾക്ക് ഫോണിനായുള്ള സഹായാഭ്യർഥന കണ്ടതോടെ ഫോൺ വാങ്ങി നൽകാമെന്ന് അവർ ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.