മ​ദ്യം ക​ട​ത്തി​യ കേ​സി​ൽ പി​ടി​യി​ലാ​യ​വ​ർ

അനധികൃത മദ്യം പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

ചാലക്കുടി: കേന്ദ്രഭരണ പ്രദേശമായ മാഹിയിൽനിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അനധികൃതമായി മദ്യം കടത്തിയവരെ പിടികൂടി. നിരവധി മദ്യക്കടത്ത് കേസുകളിലെ പ്രതിയായ മാഹി അഴിയൂർ വൈദ്യർകുന്നിയിൽ വീട്ടിൽ രാജേഷ് (37), മാഹി സ്വദേശി അരുൺ (33) എന്നിവരാണ് പിടിയിലായത്.

ചാലക്കുടി കോടതി ജങ്ഷനിൽ ഇവർ സഞ്ചരിച്ച കാർ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ഡിക്കിയിൽ മദ്യം കണ്ടെത്തിയത്. നിരവധിതവണ മദ്യം കടത്തിയ രാജേഷ് നാല് എക്സൈസ് കേസുകളിൽ പ്രതിയാണ്. എറണാകുളം ജില്ലയിലേക്കാണ് ഇയാൾ മദ്യം കടത്തിയിരുന്നത്.

ഒന്നരമാസം മുമ്പ് ചാലക്കുടി ഡിവൈ.എസ്.പിയും സംഘവും ജില്ല അതിർത്തിയായ പൊങ്ങത്ത് അതിരാവിലെ വാഹന പരിശോധന നടത്തവേ ആഡംബര കാർ നിർത്താതെ പോയിരുന്നു. തുടർന്ന് വാഹനത്തിന്റെ പ്രത്യേകതകൾ വെച്ച് അന്വേഷിച്ച പൊലീസ് സംഘം മാഹിയിൽ എത്തി ഇയാളെ പിടികൂടിയിരുന്നു.

ആ കേസിൽ ജാമ്യത്തിലിറങ്ങിയാണ് ഇപ്പോൾ മദ്യം കടത്തിയത്. പ്രത്യേകാന്വേഷണ സംഘം മാഹിയിൽ തങ്ങി ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ച് പിന്തുടർന്നാണ് ചാലക്കുടിയിൽനിന്ന് പിടികൂടിയത്.

പ്രത്യേകാന്വേഷണ സംഘത്തിൽ ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷിനെക്കൂടാതെ ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ കെ.എസ്. സന്ദീപ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സി.എ. ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ്, ചാലക്കുടി സ്റ്റേഷനിലെ അഡീഷനൽ എസ്.ഐമാരായ പ്രതാപൻ, ഡേവിസ്, ഡാൻസാഫ്, എസ്.ഐ സി.വി. സ്‌റ്റീഫൻ, എസ്.സി.പി.ഒ കെ.ഒ. ഷാജു, ഹൈടെക് സെൽ സി.പി.ഒമാരായ ഒ.ആർ. അഖിൽ, പി. ജിതിൻ എന്നിവരാണ് ഉണ്ടായിരുന്നത്.

Tags:    
News Summary - Illegal liquor seized-Two people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.