ചാലക്കുടി: ചാലക്കുടിയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കലാഭവൻ മണിയുടെ ഏഴാം ചരമവാർഷികവും അനുസ്മരണവും നടന്നു. എൽ.ജെ.ഡിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണത്തിൽ മണിയുടെ സ്മാരകം യാഥാർഥ്യമാക്കാൻ ശ്രമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് യൂജിൻ മോറേലി ഉദ്ഘാടനം ചെയ്തു. ജോർജ് വി. ഐനിക്കൽ അധ്യക്ഷത വഹിച്ചു.
അഡ്വ. ജോൺസൺ പി. ജോൺ, പോൾ പുല്ലൻ, മുൻ കൗൺസിലർ കുഞ്ഞയ്യപ്പൻ തെക്കേടത്ത്, എ.എൽ. കൊച്ചപ്പൻ, കൊച്ചു പോളി കുറ്റി ചാക്കു, ലിറിൻ ജോണി എന്നിവർ സംസാരിച്ചു. തരംഗ് ചാലക്കുടിയുടെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. സ്മാരക നിർമാണം തുടങ്ങാത്തതിൽ തരംഗ് ആശങ്ക പ്രകടിപ്പിച്ചു. ചലച്ചിത്ര താരം പുന്നപ്ര പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ പരീക്ഷ കൺട്രോളർ ഡോ. സി.സി. ബാബു അനുസ്മരണ പ്രഭാഷണം നടത്തി. തരംഗ് പ്രസിഡന്റ് കലാഭവൻ ജയൻ അധ്യക്ഷത വഹിച്ചു. കേരള ഫോക് ലോർ അക്കാദമി അവാർഡ് നേടിയ എം.സി. സുബ്രനെ ആദരിച്ചു.
ചാലക്കുടി നഗരസഭ കൗൺസിലർ ബിജു എസ്. ചിറയത്ത്, മധു ചിറക്കൽ, കലാഭവൻ രഞ്ജിത്ത്, സുധീഷ് ചാലക്കുടി, രജനീഷ് കാളിവീട്ടിൽ, വിജയൻ മൽപാൻ, കുമാർജി വെണ്ണൂർ, സുഭാഷ് വെള്ളാഞ്ചിറ തുടങ്ങിയവർ സംസാരിച്ചു.
ചാലക്കുടി നഗരസഭ അംഗങ്ങളും കലാഭവൻ മണി സ്മാരക ട്രസ്റ്റ് അംഗങ്ങളും രാവിലെ മണിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി. നഗരസഭയും കലാഭവൻ മണി സ്മാരക ട്രസ്റ്റും ചേർന്ന് വൈകിട്ട് നഗരസഭ പാർക്കിൽ മണിയുടെ സ്മരണാർഥമുള്ള ചിരസ്മരണ 2023 പരിപാടി സംഘടിപ്പിച്ചു. കേരളത്തിലെ മികച്ച മിമിക്രി കലാകാരൻമാർക്കായി ഏർപ്പെടുത്തിയ കലാഭവൻ മണി പുരസ്കാരം കലാഭവൻ റഹ്മാനും മിഥിൻ മോഹനും സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.