ചാലക്കുടി: മേലൂർ പഞ്ചായത്തിലെ പൂലാനി കൊമ്പൻപാറ തടയണയിലേക്കുള്ള അപ്രോച്ച് റോഡ് സഞ്ചാരയോഗ്യമല്ലാതായി. കാൽനടക്കാർക്ക് സഞ്ചരിക്കാൻ പറ്റാത്ത രീതിയിൽ റോഡ് നാളുകളായി ദുർഘടമാണ്. റോഡിന്റെ തടയണയോട് ചേർന്ന വശങ്ങളിൽ ഒരാൾ ഉയരത്തിൽ പുല്ല് വളർന്ന് കാടുപിടിച്ച് നിൽക്കുകയാണ്. റോഡ് ചളി പിടിച്ച് കിടക്കുന്നതിനാൽ വശങ്ങളിലൂടെ പോലും നടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്.
തടയണയിൽ കുളിക്കാൻ വരുന്നവരും കാൽനടയായി അക്കരക്ക് പോകുന്നവർക്കും ഇത് ഏറെ ദുരിതമായി. ചളിനിറഞ്ഞ് വെള്ളം കെട്ടിക്കിടക്കുന്ന അപ്രോച്ച് റോഡും റോഡിന്റെ വശങ്ങളിലെ കാടും പടലവും നീക്കം ചെയ്ത് കാൽനടക്ക് സൗകര്യം ഒരുക്കുവാൻ അധികാരികൾ തയാറാവണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.