ചാലക്കുടി: രണ്ട് ഗുണ്ടകള്‍ക്കെതിരെ പൊലീസ് കാപ്പ ചുമത്തി. ചാലക്കുടി പൊലീസ് സ്റ്റേഷന് പരിധിയിലെ കുപ്രസിദ്ധ ഗുണ്ട ചൗക്ക സ്വദേശിയായ ചിതലന് വീട്ടില്‍ സോജന്, വരന്തരപ്പിള്ളി സ്റ്റേഷന് പരിധിയിലെ ഗുണ്ടയും നിരവധി കേസുകളിലെ പ്രതിയുമായ വരന്തരപ്പിള്ളി പൗണ്ട് സ്വദേശി കാട്ടാളന് വീട്ടില്‍ ജിബിന്‍ എന്നിവര്‍ക്കെതിരെയാണ് കാപ്പ ചുമത്തിയത്.
വ്യാജമദ്യ കേസുകൾ, കവര്‍ച്ച, മണല്‍ കടത്ത്, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുക തുടങ്ങി 34 കേസുകളില്‍ പ്രതിയാണ് സോജന്. കഴിഞ്ഞ മാസം കൊരട്ടി സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനെ തുടര്‍ന്ന് ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രെ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡി.ഐ.ജിയുടെ ചുമതല വഹിക്കുന്ന നോർത്ത് സോൺ ഐ.ജി നീരജ്കുമാർ ഗുപ്തയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
അഞ്ച് വധശ്രമ കേസുകളിലും കഞ്ചാവ് കൈവശം സൂക്ഷിക്കല്‍, ആളെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി പതിമൂന്നോളം കേസുകളില്‍ പ്രതിയാണ് ജിബിന്‍. കഴിഞ്ഞ ഏപ്രിലിൽ 17 വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് ഭീഷണിപ്പെടുത്തി വ്യാജ പോക്സോ കേസ് നൽകാൻ പ്രേരിപ്പിച്ച കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ജില്ല പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടര്‍ വി.ആർ. കൃഷ്ണ തേജയാണ് തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.