ചാലക്കുടി: സംസ്ഥാന ബജറ്റിൽ ചാലക്കുടി മണ്ഡലത്തിന് കൈനിറയെ നൽകിയിട്ടുണ്ടെങ്കിലും സനീഷ് കുമാർ ജോസഫ് എം.എൽ.എക്ക് നിരാശ. 154.75 കോടി രൂപയുടെ നിർദേശമാണ് ബജറ്റിലേക്ക് ചാലക്കുടിയിൽനിന്ന് സമർപ്പിച്ചിരുന്നതെന്നും നിരന്തരമായി ആവശ്യപ്പെടുന്ന പദ്ധതികളിൽ പലതും പരിഗണിക്കാത്തത് നിരാശാജനകമാണെന്നും എം.എൽ.എ പ്രതികരിച്ചു.
എന്നാൽ, ചാലക്കുടിയിൽ മുൻവർഷങ്ങളിലേക്കാൾ അധികം പദ്ധതികൾക്ക് നിർദേശമുണ്ട്. വാഴച്ചാലില്‍ ഗോത്ര വര്‍ഗ പൈതൃക സംരക്ഷണ കേന്ദ്രം നിർമിക്കാൻ അഞ്ചു കോടിരൂപ വകയിരുത്തിയിട്ടുണ്ട്. വികസന പ്രവർത്തനങ്ങൾക്കായി 23 കോടി രൂപ വകയിരുത്തിയിട്ടുള്ള നാല് റീജനൽ സയൻസ് സെന്ററുകളിലൊന്ന് ചാലക്കുടിയിലേതാണ്.
പുനരുദ്ധാരണ പ്രവൃത്തികൾക്കായി 12 കോടി അനുവദിച്ച മൂന്ന് ജലവൈദ്യുതി പദ്ധതികളിലൊന്ന് ഷോളയാറാണ്. പെരിങ്ങൽക്കുത്ത് ഉൾപ്പെടെ പദ്ധതികൾക്കായി 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ചാലക്കുടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ഒ.പി ബ്ലോക്ക് നിർമാണത്തിന് 8.50 കോടി, ചാലക്കുടി ആനമല റോഡ് ബി.എം ആൻഡ് ബി.സി ചെയ്യാൻ 12 കോടി, ചാലക്കുടി കലാഭവന്‍ മണി പാര്‍ക്ക് രണ്ടാം ഘട്ട വികസനം-10 കോടി, വാഴച്ചാല്‍ പ്രീമെട്രിക് ഹോസ്റ്റലിന് പുതിയ കെട്ടിടം നിർമിക്കാൻ 2.5 കോടി, കൊടകര മാര്‍ക്കറ്റ് നവീകരണം മൂന്ന് കോടി, കൊരട്ടി വെറ്ററിനറി ആശുപത്രിക്ക് ആധുനിക രീതിയിലുള്ള കെട്ടിട നിർമാണം രണ്ട് കോടി.
ചാലക്കുടി പനമ്പിള്ളി മെമ്മോറിയല്‍ ഗവ. കോളജില്‍ ഗ്രൗണ്ടും പവലിയനും നിർമാണം അഞ്ച് കോടി, ചാലക്കുടി ഫയര്‍ഫോഴ്സിന് പുതിയ കെട്ടിടം അഞ്ച് കോടി, ചാലക്കുടി സബ് ട്രഷറിക്ക് പുതിയ കെട്ടിടം രണ്ട് കോടി, ചാലക്കുടി പുഴയോര പാത നിർമാണം 10 കോടി, കൊടകര പേരാമ്പ്ര ആയുർവേദ ആശുപത്രിക്ക് ഒ.പി ബ്ലോക്ക് നിർമാണം 1.5 കോടി, ചാലക്കുടി നഗരസഭയില്‍ പറയന്‍തോടിന്റെയും കൈവഴികളുടെയും ഒന്നാം ഘട്ട നവീകരണം രണ്ട് കോടി.
ചാലക്കുടി സേക്രഡ് ഹാര്‍ട്ട് കോളജില്‍ സ്പോര്‍ട്സ് കോംപ്ലക്സ് നിർമാണം 10 കോടി, ചാലക്കുടി പുഴയില്‍ കാടുകുറ്റി പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ഞെര്ലക്കടവില് കുളിക്കടവ് കെട്ടിസംരക്ഷണവും ഞെര്ലകടവ് മുതല്‍ പള്ളിക്കടവ് വരെ പുഴയോരം കെട്ടി സംരക്ഷിക്കലും രണ്ട് കോടി, കാടുകുറ്റി പഞ്ചായത്തില്‍ ചാലക്കുടി പുഴക്ക് കുറുകെ തൈക്കൂട്ടം കടവില്‍ പാലം നിർമാണം 28 കോടി.
മേലൂര്‍-പരിയാരം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചാലക്കുടി പുഴയില്‍ കയ്യാണിക്കടവില്‍ ചെക്ക് ഡാം നിർമാണം 28 കോടി, കൊടകര ജി.എൻ.ബി.എച്ച്.എസ് സ്കൂളിൽ അഡീഷനൽ ബ്ലോക്ക് നിർമാണം 1.25 കോടി, ചാലക്കുടി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് നവീകരണത്തിന് 10 കോടി, കോടശ്ശേരി പഞ്ചായത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ കമ്യൂണിറ്റി ഹാളിന് സ്ഥലം ഏറ്റെടുക്കലും കെട്ടിട നിർമാണവും ഏഴുകോടി എന്നിങ്ങനെയാണ് ബജറ്റിൽ ചാലക്കുടിക്ക് അനുവദിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.