ചാലക്കുടി: ശോച്യാവസ്ഥയിലായ കുറ്റിച്ചിറ-ചായ്പൻകുഴി റോഡ് ടാറിങ് നടത്തുമെന്നറിയിച്ചിട്ട് ഒരുവർഷമായി. ഒടുവിൽ ടാറിങ്ങിനൊരുങ്ങി കരാറുകാരനെത്തിയപ്പോൾ മഴയും തുടങ്ങി. മഴ മാറുന്നതും കാത്ത് കഴിയുകയാണ് ചായ്പൻകുഴിക്കാർ. കഴിഞ്ഞ രണ്ടാഴ്ചയായി മഴ തുടർന്നുകൊണ്ടിരിക്കുന്നതിനാൽ കുറ്റിച്ചിറ-ചായ്പൻകുഴി റോഡ് തകർന്ന് കൂടുതൽ കുണ്ടും കുഴിയുമായി യാത്രദുരിതം ഇരട്ടിച്ചിട്ടുണ്ട്. വാഹനയാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നുണ്ട്.
ജില്ല പഞ്ചായത്തിന്റെ കീഴിലെ ഈ റോഡ് നവീകരിക്കുന്നതിന് ഫണ്ട് അനുവദിച്ചത് കഴിഞ്ഞ ജൂണിലാണ്. രണ്ട് വട്ടം ടെൻഡർ ക്ഷണിച്ചിട്ടും പണി ഏറ്റെടുക്കാൻ കരാറുകാരനുണ്ടായിരുന്നില്ല. മൂന്നാംവട്ടമാണ് മറ്റത്തൂർ ലേബർ സൊസൈറ്റി കരാർ എടുത്തത്. ഒടുവിൽ ടാറിങ്ങിന് വേണ്ട ടാർ ശേഖരിച്ചിട്ട് രണ്ടര മാസമായെങ്കിലും മെറ്റൽ കിട്ടാൻ വൈകിയതുമൂലം ടാറിങ് യഥാസമയം തുടങ്ങാൻ കഴിഞ്ഞതുമില്ല. മെറ്റൽ സ്റ്റോക്ക് ചെയ്തിട്ട് ഒരുമാസമായി. സ്റ്റോക്കെടുപ്പും വിജിലൻസ് റിപ്പോർട്ടും കഴിഞ്ഞപ്പോൾ മഴ തുടങ്ങിയതിനാൽ ടാറിങ് ചെയ്യാൻ പറ്റാത്ത അവസ്ഥയായി. ഇനി എന്ന് റോഡ് പണി തുടങ്ങാനാകുമെന്നറിയാതെ നാട്ടുകാരും കരാറുകാരനും ആശങ്കയിലാണ്.
ശോച്യാവസ്ഥയിലായ കുറ്റിച്ചിറ-ചായ്പൻകുഴി റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.