ചാലക്കുടി: രണ്ടിടങ്ങളിൽനിന്നായി പൊലീസ് 800 ഗ്രാമോളം കഞ്ചാവും മാരക മയക്കുമരുന്നായ എം.ഡി.എം.എയും പിടികൂടി. മേച്ചിറ കണ്ണംപടത്തി റോഡിൽ വാടകക്ക് താമസിച്ച് വരുന്ന ചെമ്പകശ്ശേരി വീട്ടിൽ സൂരജാണ് (30) അറസ്റ്റിലായത്. ഇയാളിൽനിന്ന് മൂന്ന് ഗ്രാമോളം എം.ഡി.എം.എ പിടികൂടി. ഏഴ് ക്രിമിനൽ കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതിയാണ് സൂരജെന്ന് പൊലീസ് പറഞ്ഞു. ആവശ്യക്കാരെന്ന വ്യാജേന ഫോണിൽ ബന്ധപ്പെട്ടാണ് പൊലീസ് പിടികൂടിയത്.
ചാലക്കുടി-വെള്ളിക്കുളങ്ങര റോഡിൽ താഴൂർ പള്ളിക്ക് സമീപം താമര കൃഷിക്ക് പാട്ടത്തിനെടുത്ത സ്ഥലത്തെ ഷെഡിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എയും കഞ്ചാവും പിടിച്ചെടുത്തു. ഇവിടെയുണ്ടായിരുന്ന യുവാവ് പൊലീസ് വരുന്നത് കണ്ട് ഓടിരക്ഷപ്പെട്ടു. പരിയാരം തൃപ്പാപ്പിള്ളി സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ജെഫിൻ പാട്ടത്തിനെടുത്തതാണ് സ്ഥലം.
ചാലക്കുടി ഡിവൈ.എസ്.പിയുടെ നിർദേശപ്രകാരം ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സി.എ. ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ്, ചാലക്കുടി സ്റ്റേഷനിലെ എസ്.ഐമാരായ സി.വി. ഡേവിസ്, ജോഫി ജോസ്, എ.എസ്.ഐ സുധീഷ്, സീനിയർ സി.പി.ഒമാരായ ടി.ടി. ബൈജു, കെ.ഒ. ഷാജു, ടി.എ. അഭിലാഷ്, ടി.വി. രൂപേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.