ചാലക്കുടി: ചാലക്കുടിയിലെ വിവിധ ഭാഗങ്ങളിൽ വീടിെൻറ ജനൽ കുത്തിത്തുറന്ന് ഉറങ്ങിക്കിടക്കുന്നവരുടെ ആഭരണങ്ങൾ മോഷണം നടത്തിയ ആൾ പിടിയിൽ. ഈരാറ്റുപേട്ട സ്വദേശി അയ്യപ്പൻതട്ടേൽ വീട്ടിൽ മനീഷ് മധുവാണ് (39) അറസ്റ്റിലായത്. പ്രതി അടിമാലി-കല്ലാർകുട്ടി റോഡിനുസമീപം വാടകക്ക് താമസിക്കുകയായിരുന്നു.
എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി 40ലേറെ മോഷണ കേസുകളിൽ പ്രതിയാണിയാൾ. അടിവസ്ത്രം മാത്രം ധരിച്ച് മോഷണം നടത്തുന്നതിനാൽ ഇയാൾ 'ടാർസൻ' പേരിലാണ് അറിയപ്പെടുന്നത്.
കഴിഞ്ഞമാസം നോർത്ത് ചാലക്കുടി പള്ളിയുടെ പിറകിലെ വീട്ടിലും ഗോൾഡൻ നഗറിലെ വീട്ടിലും വാതിലുകളും ജനലുകളും പൂട്ടി വീട്ടുകാർ ഉറങ്ങുന്നതിനിടെ പുലർച്ച ജനൽപാളി കുത്തിത്തുറന്ന് ആഭരണങ്ങൾ മോഷ്ടിച്ചിരുന്നു.
ശബ്ദമില്ലാതെ ജനൽ തുറന്നശേഷം ഉറങ്ങുന്നവരുടെ ശ്വാസോച്ഛാസത്തിെൻറ ഗതി മനസ്സിലാക്കിയാണ് മോഷണങ്ങൾ. പ്രത്യേക സംഘം രൂപവത്കരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് കുടുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.