ചാലക്കുടി: ചാലക്കുടി നഗരത്തിലെ മെഡിക്കൽ ഷോപ്പ് കുത്തിത്തുറന്ന് അറുപതിനായിരത്തോളം രൂപ മോഷ്ടിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ആലുവ തോട്ടുമുഖം മഹിളാലയത്തിന് സമീപം താമസിക്കുന്ന പള്ളിക്കുന്നത്ത് വീട്ടിൽ സിദ്ദീഖാണ് (52) പിടിയിലായത്. മെഡിക്കൽ ഷോപ്പുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതിനാൽ 'മെഡിക്കൽ ഷോപ്പ് സ്പെഷലിസ്റ്റ്' പേരിലാണ് ഇയാൾ അറിയപ്പെടുന്നത്.
എറണാകുളം തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി നൂറിനടുത്ത് മോഷണ കേസുകളിൽ പ്രതിയായിരുന്ന ഇയാൾ ജയിലിൽനിന്ന് പുറത്തിറങ്ങിയിട്ട് ഏതാനും ആഴ്ചകെള ആയിട്ടുള്ളൂ. കഴിഞ്ഞമാസം 26ന് ചാലക്കുടി ആനമല ജങ്ഷനിലെ അന്ന എന്ന മെഡിക്കൽ ഷോപ്പിെൻറ ഷട്ടറിെൻറ പൂട്ട് തകർത്ത് അകത്തുകടന്ന് മേശയിൽ സൂക്ഷിച്ചിരുന്ന അറുപതിനായിരത്തോളം രൂപ മോഷ്ടിച്ചിരുന്നു. കടയുടമ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഉടൻ ചാലക്കുടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസെത്തി പരിശോധന നടത്തിയപ്പോൾ മോഷ്ടാവിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി പൂങ്കുഴലിയുടെ നിർദേശപ്രകാരം ചാലക്കുടി ഡി.വൈ.എസ്.പി സി.ആർ. സന്തോഷിെൻറ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് സിദ്ദീഖ് അങ്കമാലിയിൽെവച്ച് പിടിയിലാവുന്നത്.
ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ കെ.എസ്. സന്ദീപ്, സബ് ഇൻസ്പെക്ടർ എം.എസ്. ഷാജൻ, ക്രൈം സ്ക്വാഡ് എസ്.ഐ ജിനുമോൻ തച്ചേത്ത്, എ.എസ്.ഐ മാരായ സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, സീനിയർ സി.പി.ഒമാരായ വി.യു. സിൽജോ, എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ്, ചാലക്കുടി സ്റ്റേഷനിലെ എ.എസ്.ഐ എ.പി. ഷിബു എന്നിവരടങ്ങിയ സംഘമാണ് സിദ്ദീഖിനെ പിടികൂടിയത്.ചാലക്കുടി പൊലീസ് സ്റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ ചാലക്കുടിയിലെ മെഡിക്കൽ ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയതായും അടുത്തിടെ ഇരിങ്ങാലക്കുട, ആലുവ, പറവൂർ, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി എന്നിവിടങ്ങളിൽ മോഷണം നടത്തിയതായും സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.