കൈയേറ്റം ഒഴിപ്പിക്കാനെത്തിയ നഗരസഭ ഉദ്യോഗസ്ഥരെ തടഞ്ഞു

ചാലക്കുടി: ഓംബുഡ്സ്മാൻ ഉത്തരവ് പ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയ നഗരസഭ ഉദ്യോഗസ്ഥരെ വ്യാപാരികൾ തടഞ്ഞു. ചാലക്കുടി നഗരസഭ മാർക്കറ്റ് കെട്ടിടത്തിലെ വരാന്തയും മറ്റും അനധികൃതമായി വളച്ചുകെട്ടി ഗ്രില്ലിട്ട് പൂട്ടി കച്ചവടം നടത്തുന്ന 30ഓളം കടകളിലെ കൈയേറ്റം ഒഴിപ്പിക്കാനാണ് യന്ത്രങ്ങളുമായി ശനിയാഴ്ച വൈകീട്ട് നഗരസഭ ഉദ്യോഗസ്ഥർ എത്തിയത്. വിവരമറിഞ്ഞ് ചാലക്കുടി മാർക്കറ്റിലെ മുഴുവൻ വ്യാപാരികളും അസോസിയേഷൻ പ്രസിഡന്‍റ് ജോയ് മൂത്തേടന്‍റെ നേതൃത്വത്തിൽ പ്രതിഷേധവുമായി എത്തി.

വരാന്തകളിൽ കച്ചവടം നടത്താനുള്ള അവകാശം കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ കാലത്ത് ലഭിച്ചതാണെന്ന് അവർ അവകാശപ്പെട്ടു. അതിനെതിരെ വ്യാപാരികളിൽ ചിലർ ഹൈകോടതിയിൽനിന്ന് സ്റ്റേ സമ്പാദിച്ചിരുന്നു. വ്യാപാരികളിൽ ഒരു വിഭാഗം ഇതിൽ കക്ഷി ചേർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഒഴിപ്പിക്കൽ നടപടി നിർത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

Tags:    
News Summary - Municipal officials who came to evacuate stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.