താലൂക്ക് ആശുപത്രിയിൽ മരുന്നില്ല; ഹീമോഫീലിയ രോഗികൾ പ്രയാസത്തിൽ

ചാലക്കുടി: താലൂക്ക് ആശുപത്രിയിൽനിന്ന് മരുന്നു ലഭിക്കാതെ ഹീമോഫീലിയ രോഗികൾ പ്രയാസത്തിൽ. ഫാക്ടർ-9 മരുന്നാണ് ലഭിക്കാത്തത്.

ജില്ല ആശുപത്രിയിൽനിന്നും മരുന്ന് എത്തുന്നില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഹീമോഫീലിയ ചികിത്സക്ക് ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ഒന്നാണ് ചാലക്കുടി താലൂക്ക് ആശുപത്രി. ഇപ്പോൾ രോഗികൾക്ക് മരുന്ന് ലഭിക്കാൻ ജില്ല ആശുപത്രിയിൽ എത്തേണ്ട അവസ്ഥയാണ്.

നിരവധി രോഗികളാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്. അസുഖം വരുമ്പോൾ തന്നെ ഉടനെ ചികിത്സ ലഭിച്ചില്ലെങ്കിൽ ഇവർ ഗുരുതരാവസ്ഥയിലാകും. അടിയന്തരമായി മരുന്ന് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നു.

Tags:    
News Summary - No medicine for Hemophilia in taluk hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.