ചാലക്കുടി: ആയിരം സൗജന്യ ഡയാലിസിസ് പദ്ധതിയുമായി ഇടവകക്കാർ കാരുണ്യ പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നു. നിർധന കിഡ്നി രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ലഭിക്കണമെന്ന ആശയം മുൻനിർത്തി ഇടവക സമൂഹത്തിലെ സന്മനസ്സുകളുടെ സഹകരണത്തോടെ സ്വരൂപിച്ച പണംകൊണ്ട് പദ്ധതി നടപ്പാക്കുന്നത്. ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിലെ ഡയാലിസിസ് മിഷനിൽ ഒരു വർഷം നടക്കുന്ന മുഴുവൻ ഡയാലിസിസുകളും സ്പോൺസർ ചെയ്യുമെന്ന് ഇടവക തീരുമാനമെടുത്തിരുന്നു.
ഈ കാരുണ്യ പ്രവർത്തനത്തിന് വേണ്ട തുക ഇടവക വികാരി ഫാ. ജോൺസൺ തറയിലും കൈകാരന്മാരും പ്രതിനിധിയോഗങ്ങളും ചേർന്ന് മാർ പോളി കണ്ണൂക്കാടന്‍ കൈമാറി. സെൻറ് ജെയിംസ് ആശുപത്രി ട്രസ്റ്റ് പ്രസിഡന്റ് വികാരി ജനറൽ ജോസ് മാളിയേക്കൽ, ഡയറക്ടർ ഫാ. ആന്റു ആലപ്പാടൻ, ഫാ. ജോസഫ് ഗോപുരം, മർച്ചന്റ് അസോസിയേഷൻ പ്രസിഡൻറ് ജോയ് മൂത്തേടൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.