ചാലക്കുടി: വാടകക്കാറിലെത്തി മലഞ്ചരക്ക് സാധനങ്ങൾ മോഷ്ടിക്കുന്ന സംഘം പിടിയിൽ. എറണാകുളം വാരിക്കാട്ടിൽ ഷിജു (42), എടക്കുഴി ജോൺസൺ (34), വെങ്ങോല ചെറുപുള്ളി താഹിർ (34) എന്നിവരെയാണ് ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 30ന് രാത്രി പരിയാരത്തിനടുത്ത് വേളൂക്കരയിൽ മലഞ്ചരക്ക് കട കുത്തി തുറന്ന് 30 കിലോ ജാതിക്ക മോഷ്ടിച്ച കേസിലാണ് ഇവർ പിടിയിലായത്.
ഇവർ സഞ്ചരിച്ച റെന്റ് എ കാർ പ്രദേശത്തെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തൃശൂർ, എറണാകുളം മേഖലകളിലാണ് ഇവർ കൂടുതൽ മോഷണം നടത്തിയിട്ടുള്ളത്.
പകൽ റെന്റ് എ കാറെടുത്ത് കറങ്ങി മോഷ്ടിക്കേണ്ട സ്ഥലം കണ്ടെത്തുകയും തുടർന്ന് രാത്രി കടയുടെ വാതിൽ തകർത്ത് സാധനങ്ങൾ കവരുകയുമാണ് ഇവരുടെ രീതി. ചാലക്കുടി എസ്.ഐ ഷബീബ് റഹ്മാൻ, ജെസ് ലിൻ തോമസ്, സി.ആർ. സുരേഷ് കുമാർ, പി.പി. മാനുവൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.