ചാലക്കുടി: വെള്ളക്കെട്ട് ഒഴിവാക്കാൻ ചാലക്കുടി റെയിൽവേ അടിപ്പാത മുതൽ പറയൻതോട് വരെയുള്ള കൈത്തോടിെൻറ ഭാഗം സംരക്ഷിക്കണമെന്ന് ആവശ്യം. താലൂക്ക് സർവേയറെ നിയോഗിച്ച് തോട് അളന്ന് തിട്ടപ്പെടുത്തുകയും കൈയേറ്റം ഒഴിപ്പിച്ച് ഇരുവശവും കെട്ടി സംരക്ഷിക്കുകയും വേണം. െറയിൽവേ അടിപ്പാത നിർമാണത്തോടനുബന്ധിച്ച് തോട് സംരക്ഷണമില്ലാതെ അടഞ്ഞുപോയത് പ്രദേശത്ത് മഴക്കാലത്ത് വലിയ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമായിട്ടുണ്ട്.
എല്ലാ വർഷവും വർഷക്കാലത്ത് അടിപ്പാതയിൽ വെള്ളം കയറുന്നതിനും സമീപപ്രദേശങ്ങളായ ഹൗസിങ് കോളനി, കണ്ണമ്പുഴ ക്ഷേത്ര പരിസരം, കെ.എസ്.ആർ.ടി.സി ഭാഗം, ഗോൾഡൻ നഗർ, തോട്ടവീഥി തുടങ്ങിയ വിവിധ പ്രദേശങ്ങൾ വർഷകാലത്ത് സ്ഥിരമായി മഴവെള്ളക്കെട്ടിെൻറ ദുരിതം അനുഭവിക്കുന്നതിനും കൈത്തോടിെൻറ നാശം കാരണമായിട്ടുണ്ട്. അതോടൊപ്പം ഈ ഭാഗത്തെ അശാസ്ത്രീയമായ കാന നിർമാണം പുനഃപരിശോധിച്ച് പരിഹാരം കാണുകയും വേണം.
അടിപ്പാതയിൽനിന്ന് ആരംഭിച്ച് പറയംതോടിലേക്കെത്തുന്ന കൈത്തോടിെൻറ അടഞ്ഞുപോയ ഭാഗം പുനഃസ്ഥാപിച്ച് പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ചാലക്കുടി െറസിഡൻറ്സ് അസോസിയേഷൻ കോഓഡിനേഷൻ ട്രസ്റ്റ് ക്ലസ്റ്റർ യോഗം അധികാരികളോട് ആവശ്യപ്പെട്ടു. മുനിസിപ്പൽ കൗൺസിലിനും മുനിസിപ്പൽ സെക്രട്ടറിക്കും ചാലക്കുടി എം.എൽ.എക്കും കലക്ടർക്കും പരാതി നൽകി.
യോഗത്തിൽ കെ.ഡി. ജോഷി അധ്യക്ഷത വഹിച്ചു. പോൾ പാറയിൽ യോഗം ഉദ്ഘാടനം ചെയ്തു. പി.ഡി. ദിനേശ്, കെ. സോമൻ, എ. രാധാകൃഷ്ണൻ, വിജയൻ നമ്പീശൻ, സി.വി. പൗലോസ്, ബി.ആർ. രാജേഷ്, വിജയൻ മൂഴിക്കൽ, കെ.കെ. ഗോപാലകൃഷ്ണൻ, യു.കെ. വാസു, അമ്പാടി ഉണ്ണി, പി. പത്മനാഭൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.