ചാലക്കുടി: കിഴക്കേ ചാലക്കുടി ഗ്രൂപ് സ്മാർട്ട് വില്ലേജ് ഓഫിസ് ഉദ്ഘാടനം മന്ത്രി കെ. രാജൻ തിങ്കളാഴ്ച രാവിലെ 9.30ന് നിർവഹിക്കും. സനീഷ് കുമാർ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. ബെന്നി ബെഹനാൻ എം.പി. മുഖ്യാതിഥിയാവും.
1300 ചതുരശ്ര അടി വിസ്തീർണത്തിൽ ഇരുനിലയിലാണ് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം ഒരുക്കിയത്. താഴത്തെ നിലയിൽ ഓഫിസ് റൂം, ഫ്രണ്ട് ഓഫിസ്, കംപ്യൂട്ടർ റൂം, ശുചിമുറി എന്നീ സൗകര്യങ്ങളാണ് സജ്ജമാക്കിയത്. മുകളിലത്തെ നിലയിൽ റെക്കോഡ് റൂം, ഡൈനിങ് ഹാൾ, മീറ്റിങ് ഹാൾ, ശുചിമുറികൾ എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. താഴെ ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റുകളുമുണ്ട്.
ആദ്യകാലത്ത് കോൺവെൻറ് റോഡിന് സമീപമാണ് വില്ലേജ് ഓഫിസ് പ്രവർത്തിച്ചിരുന്നത്. പിന്നീട് റെയിൽവേ സ്റ്റേഷൻ റോഡിൽ തന്നെ രജിസ്ട്രാർ ഓഫിസിന് തൊട്ട് സ്വന്തം കെട്ടിടത്തിലേക്ക് മാറി.
അത് ജീർണാവസ്ഥയിലായപ്പോഴാണ് പുതിയ കെട്ടിടം നിർമിക്കണമെന്ന ആവശ്യം ഉയർന്നത്. മുൻ എം.എൽ.എ ബി.ഡി. ദേവസിയുടെ ശ്രമഫലമായാണ് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിട നിർമാണത്തിനായി 44 ലക്ഷം രൂപ അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.