ചാലക്കുടി: നിരവധി യാത്രക്കാർ വന്നിറങ്ങുന്ന ചാലക്കുടി െറയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ യാത്രക്കാരുടെ സുരക്ഷിതത്വത്തിന് ഭീഷണിയായി കാട് വളരുന്നു. ഇഴജന്തുക്കളെയും മറ്റും ഭയന്ന് ആശങ്കകളോടെയാണ് യാത്രക്കാർ ട്രെയിൻ കാത്ത് നിൽക്കുന്നത്. സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ തെക്കേ അറ്റത്താണ് കാടുവളരുന്നത്. 19 മുതൽ 24 വരെ ബോഗികൾ നിൽക്കുന്ന പ്ലാറ്റ്ഫോമിന് നടുവിൽ ഒരാൾ പൊക്കത്തിലാണ് പുല്ലും ചെടികളുമുള്ളത്. കാടു വളർന്നതോടെ രാത്രി ഇതിലൂടെ കടന്നുപോകാൻ പോലും യാത്രക്കാർക്ക് ഭയമാണ്.
കിഴക്ക് ഭാഗത്തുനിന്ന് ട്രാക്ക് മുറിച്ചുകടന്ന് പടിഞ്ഞാറ് ഭാഗത്തെ മനപ്പടി റോഡ് ഭാഗത്ത് താമസിക്കുന്നവർക്ക് ബസിറങ്ങി കടന്നുപോകാൻ ചെറിയൊരു നടപ്പാതയും രണ്ടാം നമ്പർ പ്ലാറ്റ്ഫോറമിെൻറ തെക്കേ അറ്റത്തുണ്ട്. ഇതിലൂടെയും ഭയാശങ്കകളോടെയാണ് പോകുന്നത്. ഇവിടം തുടങ്ങി ഫുട്ട് ഓവർ ബ്രിഡ്ജ് വരെ െറയിൽവേ പാതയുടെ വശത്തും വലിയ രീതിയിൽ കാടുവളർന്നിട്ടുണ്ട്. ഇതിന് സമീപത്തായി 20ഓളം വീടുകളുണ്ട്.
കാടുകളിൽനിന്ന് ഇറങ്ങി വരുന്ന ഇഴജന്തുക്കൾ ഇവരുടെയും സമാധാനം കെടുത്തുന്നു. െറയിൽവേയുടെ അധികാര പരിധിയിലെ സ്ഥലമായതിനാൽ നാട്ടുകാർക്കോ നഗരസഭക്കോ ഇവിടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ തടസ്സമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.