ചാലക്കുടി: സംസ്ഥാനസർക്കാരിന്റെ ഭരണനേട്ടങ്ങളെ ആരോപണങ്ങൾ കൊണ്ട് ഇടിച്ചു താഴ്ത്താൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന് മന്ത്രി കെ. രാജൻ. ഇടതു മുന്നണി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി ചാലക്കുടി ടൗൺ ഹാൾ മൈതാനത്ത് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് പദ്ധതിയടക്കം സംസ്ഥാന സർക്കാരിന്റെ നിരവധി ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായ ജനങ്ങൾ യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും കുപ്രചരണങ്ങൾ തള്ളുമെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ല കമ്മിറ്റി അംഗം ബി.ഡി. ദേവസി അധ്യക്ഷത വഹിച്ചു.
സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ്, സി.പി.ഐ ജില്ല കമ്മിറ്റി അംഗം ടി. പ്രദീപ് കുമാർ, സി.പി.ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി ജോഫി, എൽ.ജെ.ഡി നേതാവ് യൂജിൻ മോറേലി, കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിങ്ങ് കമ്മിറ്റി അംഗം ഡെന്നീസ് കെ. ആന്റണി, സി.പി.എം ഏരിയ സെക്രട്ടറി കെ.എസ്. അശോകൻ, അഡ്വ.പി.ഐ. മാത്യു തുടങ്ങിയവർ സംസാരിച്ചു. പൊതുസമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ബഹുജന റാലിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.