ചാലക്കുടി: നഗരസഭ തെരഞ്ഞെടുപ്പിന് മുമ്പ് ചാലക്കുടി സി.പി.എം സൗത്ത് ലോക്കൽ കമ്മിറ്റിയിൽ മാറ്റങ്ങൾ.
നഗരസഭയിലെ ഹൗസിങ് ബോർഡ് വാർഡിലെ കൗൺസിലർ വി.ജെ. ജോജിയടക്കം മൂന്ന് പേരെ ഒഴിവാക്കി മറ്റ് മൂന്ന് പേരെ ഉൾപ്പെടുത്തി. ജോജിക്ക് പുറമെ കെ.എ. പാവുണ്ണി, ടി.എ. ഷീജ എന്നിവരാണ് ഒഴിവാക്കപ്പെട്ടവർ.
ഇവരെ ഒഴിവാക്കാൻ ലോക്കൽ കമ്മിറ്റി തീരുമാനിക്കുകയും വിവരം ഏരിയ കമ്മിറ്റിയെ അറിയിക്കുകയും ചെയ്തു. പ്രവർത്തനം വേണ്ടത്ര തൃപ്തികരമല്ലാത്തതാണ് മാറ്റാൻ കാരണമെന്നാണ് വിവരം. നേരത്തെ അഞ്ച് പേർക്കെതിരെ വിശദീകരണ നോട്ടീസ് നൽകിയിരുന്നു.
വിശദീകരണം നൽകിയ രണ്ടു പേരെ നിലനിർത്തി. ഒഴിവാക്കപ്പെട്ട മൂന്ന് പേരും മറുപടി നൽകിയിരുന്നില്ല. ഒഴിവാക്കപ്പെട്ടവരിൽ നഗരസഭ അംഗമായ വി.ജെ. ജോജി ബ്രാഞ്ച് സെക്രട്ടറി കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.