ചാലക്കുടി: ഭൂരേഖ തഹസിൽദാറുടെ തലക്ക് ഫയൽ എറിഞ്ഞ ദമ്പതികൾക്കെതിരെ കേസ്. കുറ്റിച്ചിറ കാടുകുറ്റി വീട്ടിൽ സജീവനും ഭാര്യ ഷീല സജീവനുമെതിരെയാണ് ചാലക്കുടി പൊലീസ് കേസെടുത്തത്.
തിങ്കളാഴ്ച രാവിലെ 10.30ഓടെ ചാലക്കുടി താലൂക്ക് ഓഫിസിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. നേരത്തേ നൽകിയ പരാതിയുടെ വിവരം തിരക്കിയാണ് ദമ്പതികൾ ഭൂരേഖ തഹസിൽദാറായ മധുസൂദനന്റെ ഓഫിസിലെത്തിയത്. വിവരം വിളിച്ചറിയിക്കാമെന്നും ഫോൺ നമ്പർ കൊടുത്തിട്ട് പോകാനും തഹസിൽദാർ ഇവരെ അറിയിച്ചു.
ഇത് കേട്ട് മുറി വിട്ട് പോയ ദമ്പതിമാർ ഉടൻ വീണ്ടും ഓഫിസിൽ തിരിച്ചെത്തുകയായിരുന്നു. തുടർന്ന് ദേഷ്യത്തോടെ മേശപ്പുറത്തെ ഫയലുകളെടുത്ത് തഹസിൽദാറുടെ തലയിലേക്ക് എറിഞ്ഞു. കൂടാതെ മറ്റ് ഫയലുകളെടുത്ത് മുറിയിൽ തുരുതുരാ വലിച്ചെറിഞ്ഞു. പരാതിയെ തുടർന്ന് തഹസിൽദാറുടെ ജോലി തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.