ചാലക്കുടി: പട്ടണത്തില്‍ ട്രാഫിക് പരിഷക്കാരം നടപ്പാക്കാന്‍ തീരുമാനിച്ചതായി ചാലക്കുടി എസ്.എച്ച്.ഒ സി.എസ്. സന്ദീപ് പറഞ്ഞു. പരിഷ്കാരം തിങ്കളാഴ്ച മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ മൂന്നു ദിവസം നടപ്പാക്കും. മാളഭാഗത്തുനിന്ന് വരുന്ന എല്ലാ ബസുകളും ഇനി മുതല്‍ പുതിയ അടിപ്പാത കടന്ന് തെക്കു ഭാഗത്തേക്ക് തിരിഞ്ഞ് സര്‍വീസ് റോഡു വഴി സൗത്ത് ജംങ്ഷനിലെത്തും.
ഈ റൂട്ടില്‍ അടിപ്പാത മുതല്‍ പനമ്പിള്ളി പ്രതിമ വരെ വണ്വെയാകും. മാള ഭാഗത്തേക്കു പോകേണ്ട ബസുകള്‍ സൗത്തില്‍ നിന്നും തുടങ്ങി ട്രങ്ക് റോഡ് ജംങ്ഷനിലെത്തി ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു മുന്‍പിലൂടെ കിഴക്കു ഭാഗത്തെ സര്‍വീസ് റോഡിലെത്തും. അവിടെ നിന്നും സൗത്ത് ജംങ്ഷനിലെ മേല്‍പ്പാലത്തിനടിയിലൂടെ കടന്ന് നഗരസഭയുടെ മുമ്പിലൂടെ കടന്നു പോകും.
തൃശൂര്‍, ഇരിങ്ങാലക്കുട ഭാഗത്തുനിന്ന് എത്തി ചാലക്കുടിയില്‍ ഓട്ടം നിര്‍ത്തുന്ന എല്ലാ ബസുകളും ട്രാംവേ റോഡു വഴി അടിപ്പാതക്ക് സമീപം എത്തി കിഴക്കെ സര്‍വീസ് റോഡു വഴി പോകണം.
എന്നാല്‍ തൃശൂര്‍, ഇരിങ്ങാലക്കുട ഭാഗത്തു നിന്നെത്തി മറ്റു സ്ഥലങ്ങളിലേക്കു പോകേണ്ട ബസുകള്‍ക്ക് മെയിന്‍ റോഡിലൂടെ പോകാം. ആലുവ, അങ്കമാലി ഭാഗത്തേക്കു പോകേണ്ട കെ.എസ്.ആര്.ടി.സി. ബസുകളും കൊരട്ടി, നാലുകെട്ട്, കാടുകുറ്റി ഭാഗത്തേക്കു പോകേണ്ട സ്വകാര്യ ബസുകളും നോര്‍ത്ത് ബസ് സ്റ്റാന്‍ഡില്‍ നിന്നും സര്‍വീസ് ആരംഭിക്കണം.
പോട്ട ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ സിഗനല്‍ മുറിച്ചു കടന്ന് പടിഞ്ഞാറു ഭാഗത്തേ സര്‍വീസ് റോഡിലെത്തി വേണം പോകാന്‍. പോട്ടയിലെ പരിഷ്ക്കാരം നടപ്പാക്കുക രണ്ടു ദിവസത്തിനു ശേഷമാകുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.