ചാലക്കുടി: ജോലി കഴിഞ്ഞ് രാത്രി സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആരോഗ്യ പ്രവർത്തകയെ അപമാനിക്കുകയും മാലയും ബാഗും മോഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതികളായ തിരുവനന്തപുരം ചിറയൻകീഴ് റോയ് നിവാസിൽ റോയ് (25), കഠിനംകുളം തെരുവിൽ തൈവിളാകം വീട്ടിൽ നിശാന്ത് (29) എന്നിവരെയാണ് കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 25ന് രാത്രി എട്ടോടെ കൊരട്ടി മംഗലശ്ശേരിയിലാണ് സംഭവം.
പരാതിയെ തുടർന്ന് ദേശീയപാതയോരത്തെ 20ഓളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് സൈബർ സെല്ലിെൻറ സഹായത്താൽ അന്വേഷണം നടത്തിയ പ്രത്യേക പൊലീസ് സംഘമാണ് പ്രതികളെ കണ്ടെത്തിയത്. വിവാദമായ ആലപ്പുഴ ജില്ലയിലെ ആരോഗ്യ പ്രവർത്തകയെ ആക്രമിച്ച കേസിലെ പ്രതികളാണ് ഇരുവരും. തിരുവനന്തപുരം മുതൽ തൃശൂർ വരെ വിവിധ ജില്ലകളിൽ സമാന രീതിയിൽ പിടിച്ചുപറി നടത്തിയതിന് ഇരുവർക്കെതിരെ ഇരുപതോളം കേസുണ്ട്.
ഒന്നാം പ്രതി റോയിക്കെതിരെ കടക്കാവൂർ സ്റ്റേഷനിൽ കോലക്കേസും തിരുവനന്തപുരം ജില്ലയിലെ ചിറയൻകീഴ്, കോവളം സ്റ്റേഷനുകളിൽ പ്രതികൾക്കെതിരെ പോക്സോ കേസും നിലവിലുണ്ട്. ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പഴ, മണ്ണഞ്ചേരി, അമ്പലപ്പുഴ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളുമുണ്ട്. പീഡന കേസിൽ ഉൾപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുേമ്പാൾ ജയിൽ വാർഡനെ ആക്രമിച്ച് പരിക്കേൽപിച്ചതിന് റോയിക്കെതിരെ പൂജപ്പുര സ്റ്റേഷനിലും കേസുണ്ട്.
ആലപ്പുഴയിൽ മോഷണം നടത്തിയ ശേഷം റോഡരികിൽ പാർക്ക് ചെയ്ത ബൈക്ക് മോഷ്ടിച്ച് പ്രതികൾ ബംഗളൂരുവിലേക്ക് പോകുേമ്പാഴാണ് കൊരട്ടി പൊങ്ങത്തു കണ്ട സ്കൂട്ടർ യാത്രക്കാരിയെ പിന്തുടർന്ന് ആക്രമിച്ചെതന്നും പൊലീസ് പറഞ്ഞു. കൊരട്ടി എച്ച്.എസ്.ഒ ബി.കെ. അരുണിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ എസ്.ഐമാരായ ഷാജു എടത്താടൻ, എം.വി. തോമസ്, ബിജു ജോസഫ്, എ.എസ്.ഐമാരായ ടി.എ. ജെയ്സൻ, മുരുകേഷ് കടവത്ത്, സീനിയർ സി.പി.ഒമാരായ പി.ടി. ഡേവീസ്, പി.എം. ദിനേശൻ, സജീഷ് കുമാർ, കെ.എം. നിതീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.