ചാലക്കുടി: കൊരട്ടി തിരുമുടികുന്ന് ത്വഗ് രോഗാശുപത്രിക്ക് സമീപത്തുനിന്ന് ബൈക്ക് മോഷ്ടിച്ച യുവാവിനെ മണിക്കൂറിനകം പിടികൂടി. തിരുമുടികുന്ന് സ്വദേശി പുത്തൻ പുരക്കൽ വീട്ടിൽ റിതിനാണ് (23) പിടിയിലായത്. തിരുമുടികുന്ന് ചിറക്കൽ വീട്ടിൽ ആേൻറാ കൃഷി സ്ഥലത്തിനടുത്ത് റോഡരികിൽ ബൈക്ക് നിർത്തി വാഴക്കുല വെട്ടാൻ പോയ സമയത്താണ് റിതിൻ ബൈക്കുമായി കടന്നത്.
ആേൻറാ ഉടൻ പൊലീസിൽ അറിയിക്കുകയും കൊരട്ടി സി.ഐ കെ. അരുണിെൻറ നേതൃത്വത്തിൽ എസ്.ഐ സുരേഷും സംഘവും സ്ഥലത്തെത്തി അന്വേഷിക്കുകയും ചെയ്തു. നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതി റിതിനാണ് വാഹനവുമായി കടന്നതെന്ന് മനസ്സിലാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ വീടിനടുത്തുനിന്ന് പിടികൂടുകയായിരുന്നു. മോഷ്ടിച്ച ബൈക്കുമായി ദേശീയപാതയിലൂടെ അതിവേഗതയിൽ പോയ റിതിന് ജെ.ടി.എസ് ജങ്ഷനിൽവെച്ച് അപകടം സംഭവിച്ചു. ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലാവുേമ്പാൾ മദ്യപിച്ച നിലയിലായിരുന്ന ഇയാൾ പൊലീസിനോട് തട്ടിക്കയറുകയും സ്റ്റേഷനിൽ ബഹളമുണ്ടാക്കുകയും ചെയ്തു.
അങ്കമാലി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിക്കെതിരെ മൂന്ന് വധശ്രമകേസും കഞ്ചാവ് കേസും മറ്റ് ക്രിമിനൽ കേസുകളും ഉണ്ട്.
മുംബൈയിൽ റെയിൽവേ കരാർ ജോലിചെയ്യുന്ന പ്രതി പുണെയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എ.എസ്.ഐ പ്രിയൻ, എ.എസ്.ഐ സെബി, സി.പി.ഒ ഷഫീക്ക് എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.