ചാലക്കുടി: ചാലക്കുടി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്‍റെ ജനാലച്ചില്ലുകൾ സാമൂഹികവിരുദ്ധർ കല്ലെറിഞ്ഞ് തകർത്തു. ഉപകരണങ്ങൾ മോഷ്ടിച്ചിട്ടുമുണ്ട്. പ്രധാനാധ്യാപികയുടെ ഓഫിസ് മുറിയുടെ രണ്ട് ജനാലകളുടെ ചില്ലുകളും ഹയർ സെക്കൻഡറി വിഭാഗം ലാബിന്‍റെ ചില്ലുകളുമാണ് കഴിഞ്ഞ രാത്രി തകർത്തത്.
ഒരു വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത കെട്ടിടമാണിത്. കെട്ടിടത്തിന് പുറത്ത് രണ്ടിടത്ത് ഇലക്ട്രിക്കൽ എർത്തിന് ആവരണമായി സ്ഥാപിച്ച കാസ്റ്റ് അയേൺ മൂടികളാണ് മോഷ്ടിച്ചത്.
രാവിലെ സ്കൂളിലെത്തിയ പ്രധാനാധ്യാപികയാണ് വിവരം അറിഞ്ഞത്. ഓഫിസ് മുറിയിൽ നിറയെ ചില്ലുകൾ ചിതറിക്കിടക്കുന്നതു കണ്ട് അന്വേഷിച്ചപ്പോഴാണ് ആക്രമണ വിവരം മനസ്സിലായത്. എറിയാൻ ഉപയോഗിച്ച വലിയ കല്ലുകളും മുറിക്കുള്ളിൽ കാണപ്പെട്ടു.
മോഷണത്തേക്കാൾ സ്കൂൾ ഉപകരണങ്ങൾ നശിപ്പിക്കലാണ് നടന്നതെന്ന് അനുമാനിക്കുന്നു. നഗരസഭ അധികൃതർ സ്ഥലത്തെത്തി നഷ്ടം വിലയിരുത്തി. പരാതി നൽകിയതിനെ തുടർന്ന് ചാലക്കുടി പൊലീസ് എത്തി. സമീപകാലത്ത് സ്കൂളിലെ ഇൻവെർട്ടറുകളുടെ ബാറ്ററികൾ മോഷ്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.