representational image

കനാലുകളിലൂടെ ജലവിതരണം 15 മുതൽ ആരംഭിക്കും

ചാലക്കുടി: ഇടതുകര, വലതുകര കനാലുകളിലൂടെയുള്ള ജലവിതരണം പുനരാരംഭിക്കാനുള്ള നടപടികൾ നവംബർ പതിനഞ്ചോടെ പൂർത്തിയാകും.

സനീഷ്‌കുമാർ ജോസഫ് എം.എൽ.എ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതാണീ വിവരം. ജലസേചന വകുപ്പിന്റെ മേൽനോട്ടത്തിൽ കരാറുകാരും തൊഴിലുറപ്പ് തൊഴിലാളികളും നടത്തിവരുന്ന ശുചീകരണ പ്രവർത്തനങ്ങളും കനാലുകളുടെ അറ്റകുറ്റപണികളും പുരോഗമിക്കുകയാണ്.

ജലവിതരണത്തിൽ കാലതാമസം പാടില്ലെന്ന് എം.എൽ.എ നിർദേശം നൽകി. അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർമാരായ പി.വി. സിനി, ലാലി, അസിസ്റ്റന്റ് എൻജിനീയർമാരായ എ.ഐ. റീന, കെ.സി. അംബിക, എം.ആർ. അജിഷ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - Water supply through canals will start from 15th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.