ചാലക്കുടി: മോതിരക്കണ്ണി പീലാർമുഴി മേഖലയിൽ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടത്തിൽ വ്യാപകനാശം. തെങ്ങ്, റബർ തുടങ്ങിയവയും അതിർത്തി വേലികളും കെട്ടിടവും ഉപകരണങ്ങളും നശിപ്പിച്ചു. ലില്ലി ആഗസ്തിയുടെ കൃഷിയിടത്തിലാണ് ആനക്കൂട്ടം ഇറങ്ങിയത്. മേഖലയിൽ ഫെൻസിങ് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രവർത്തനക്ഷമമല്ല. വനപാലകരെ വിവരമറിയിച്ചെങ്കിലും വേണ്ടത്ര ജീവനക്കാർ ഇല്ലാത്തതിനാൽ ആവശ്യമായ നടപടി എടുത്തില്ല.
നാളുകളായി വന്യമൃഗശല്യത്താൽ പീലാർമുഴിയിലെ ജനങ്ങൾ പൊറുതിമുട്ടിരിക്കുകയാണ്. ഫെൻസിങ് അറ്റകുറ്റപ്പണിക്ക് വേണ്ടത്ര ഫണ്ടില്ലാത്തതിനാൽ കർഷകർതന്നെ നടത്തേണ്ട അവസ്ഥയിലാണ്. മലയോര മേഖലയിലെ കർഷകരുടെ കാർഷിക വിളകൾ വന്യമൃഗങ്ങളിൽനിന്ന് സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് കിസാൻ ജനത ജില്ല പ്രസിഡന്റ് ജോർജ് വി. ഐനിക്കൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.