ചാലക്കുടി: ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് തേക്ക് വീണു. മേയ്ക്കാട്ടുകുളം ഫ്രാൻസിസിന്റെ ഓട്ടോ ടാക്സിയുടെ മുകളിലാണ് മരം വീണത്. വാഹനത്തിന്റെ മുൻവശം തകർന്നു. ശനിയാഴ്ച ചാലക്കുടി-വെള്ളിക്കുളങ്ങര റോഡിൽ ബാലൻ പീടികക്ക് സമീപമാണ് അപകടം. പെട്ടെന്ന് പെയ്ത മഴക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ മരം റോഡിന് കുറുകെ വീഴുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗത്തിനാണ് കേട് സംഭവിച്ചത്.
ബാലൻ പീടിക സ്വദേശി കൊടാംപറമ്പിൽ പ്രകാശന്റെ പറമ്പിലായിരുന്നു തേക്ക്. മരം വീണതിനെത്തുടർന്ന് ഗതാഗതം സ്തംഭിച്ചു. വാർഡ് മെംബർ വി.ജെ. വില്യംസിന്റെ നേതൃത്വത്തിൽ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.