ചാലക്കുടി: വിൽപനക്ക് സ്കൂട്ടറിലെ ബാഗിൽ മയക്കുമരുന്ന് സൂക്ഷിച്ച സ്ത്രീ അറസ്റ്റിൽ. ചാലക്കുടി നോർത്തിൽ ബ്യൂട്ടിപാർലർ നടത്തിപ്പുകാരിയും ബ്യൂട്ടീഷ്യനുമായ നായരങ്ങാടി സ്വദേശി കാളിയങ്കര വീട്ടിൽ ഷീല സണ്ണിയാണ് (51) അറസ്റ്റിലായത്. 60,000 രൂപ വില വരുന്ന ലഹരിമരുന്നാണ് പിടികൂടിയത്.
രഹസ്യവിവരത്തെ തുടർന്ന് തിങ്കളാഴ്ച രാത്രിയാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്. ഇരിങ്ങാലക്കുട സർക്കിൾ ഓഫിസിലെ എക്സെസ് ഇൻസ്പെക്ടർ കെ. സതീശൻ, പ്രിവന്റിവ് ഓഫിസർ ജയദേവൻ, ഷിജു വർഗീസ്, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ പി.എസ്. രജിത, സിജി, ഡ്രൈവർ ഷാൻ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.