ചാലക്കുടി: അരക്കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ. പേരാമ്പ്ര തേശേരി മാഞ്ഞാക്ക വീട്ടിൽ പവിത്രനാണ് (25) അറസ്റ്റിലായത്. വിൽപനക്ക് സൂക്ഷിച്ച 575 ഗ്രാം കഞ്ചാവ് പൊലീസ് ഇയാളിൽനിന്ന് പിടിച്ചെടുത്തു. റൂറൽ ജില്ല പൊലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ്ഗ്രേയുടെ നിർദേശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പി ടി.എസ്. സിനോജും സംഘവുമാണ് ഇയാളെ പിടികൂടിയത്.
ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യ ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും ആഴ്ചകളായി പ്രസ്തുത പ്രദേശങ്ങൾ മഫ്തി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ചാലക്കുടി ഡിവൈ.എസ്.പിയുടെ കീഴിലെ ലഹരി വിരുദ്ധ സേനാംഗങ്ങളും ക്രൈം സ്ക്വാഡ് അംഗങ്ങളും കൊടകര പൊലീസും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.