പെരുമ്പിലാവ്: ചാലിശ്ശേരി ജനമൈത്രി പൊലീസിെൻറ നേതൃത്വത്തിൽ മോഷ്ടാക്കളെ പിടികൂടാൻ നൂതന സംവിധാനം ഒരുക്കുന്നു. ചാലിശ്ശേരി സ്റ്റേഷൻ പരിധിയിലെ പഞ്ചായത്തുകളിലെ വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ ജനമൈത്രി പൊലീസിെൻറ സഹകരണത്തോടെയാണ് പദ്ധതി.
കൂടുതൽ സുരക്ഷിതത്വം ഒരുക്കുകയും രാത്രിയിലെ മോഷണം തടയുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പുതുതായി ചാർജെടുത്ത സ്റ്റേഷൻ ഹൗസ് ഓഫിസർ ശശീന്ദ്രൻ മേലയിൽ അറിയിച്ചു. ആളുകൾ വീട് അടച്ചുപൂട്ടി പോകുമ്പോൾ മുൻകൂട്ടി ജനമൈത്രി പൊലീസുമായി ബന്ധപ്പെടുക. ഇവര്‍ക്ക് സെക്യൂരിറ്റി അലാറം സൗജന്യമായി പൊലീസിൽനിന്ന് ലഭിക്കും. സ്റ്റേഷനിലെ പ്രധാന കൺട്രോൾ സിസ്റ്റം 24 മണിക്കൂറും ഇത് മോണിറ്റർ നടത്തും.
ആദ്യഘട്ടമെന്ന നിലയിൽ ചാലിശ്ശേരി ജനമൈത്രി പൊലീസ് നാല് സെക്യൂരിറ്റി അലാറം സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിലും ഷോപ്പിങ് മാളുകളിലും ചുരുങ്ങിയ നിരക്കിൽ ഏകദേശം 300 രൂപക്ക് സെക്യൂരിറ്റി അലാറം ഘടിപ്പിക്കാൻ കഴിയുമെന്നതാണ് ഏറെ സവിശേഷത. സിസ്റ്റം മൊെബെൽ സിം വഴി ബന്ധിപ്പിക്കും.
വ്യാപാര സമുച്ചയങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ ഇൻറർനെറ്റ് കൂടുതൽ ലഭിക്കുന്ന സ്ഥലത്ത് പ്രധാന കൺട്രോൾ യൂനിറ്റ് സ്ഥാപിക്കും.
ഇതിനോട് ചേർന്ന ചെറിയ യൂനിറ്റ് വാതിലുകളിലും ഷട്ടറുകളിലും ഘടിപ്പിക്കുന്നതാണ് സെക്യൂരിറ്റി സംവിധാനം. മോഷ്ടാക്കൾ വീടിെൻറ വാതിൽ, ഷട്ടർ എന്നിവ കുത്തിപ്പൊളിച്ച് അകത്ത് കടക്കാൻ ശ്രമിക്കുന്ന സമയത്ത് സെൻസർ വഴി ആറ് ഫോൺ നമ്പറിൽ അലാറം മുഴങ്ങും. 15 സെൻറീമീറ്റർ സ്ക്വയർ രൂപത്തിലുള്ള ഉപകരണത്തിൽ കാമറ ഘടിപ്പിച്ചാൽ മോഷ്ടാവിെൻറ ചിത്രവും കാണാൻ സംവിധാനമുണ്ട്. പൊലീസ് സ്റ്റേഷൻ, ബീറ്റ് ഓഫിസർമാർ, കുടുംബനാഥൻ, സ്ഥാപന ഉടമ, അയൽവാസികൾ എന്നിവരുടെ ഫോൺ നമ്പറിലേക്ക് അറിയിപ്പ് ലഭിക്കുന്നതോടെ മോഷ്ടാക്കളെ എളുപ്പത്തിൽ പിടികൂടാനാകും.
സിൻടേക്ക് ടെക്നോളജിയും ചാലിശ്ശേരി ജനമൈത്രി പൊലീസും സംയുക്തമായാണ് നൂതന സംവിധാനം ഒരുക്കുന്നത്. സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന ചാലിശ്ശേരി, കപ്പൂർ, നാഗലശ്ശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകളിലെ പ്രധാന ജങ്ഷനുകളിലും പരിസര പ്രദേശങ്ങളിലും പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ചാലിശ്ശേരി ജനമൈത്രി പൊലീസ് എസ്.എച്ച്.ഒ ശശീന്ദ്രൻ മേലയിൽ, സബ് ഇൻസ്പെക്ടർമാർ, ബീറ്റ് ഓഫിസർമാരായ എ. ശ്രീകുമാർ, വി.ആർ. രതീഷ് എന്നിവരാണ് മേൽനോട്ടം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.