ചാവക്കാട്: നാട്ടിലേക്ക് മടങ്ങിെയത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ആശ്വാസമായി 'ഞങ്ങൾ ചാവക്കാട്ടുകാർ - ഖത്തർ ചാപ്റ്റർ. ദോഹയിൽനിന്ന് കൊച്ചിയിലേക്ക് ചാർട്ടേർഡ് വിമാനം തയ്യാറാക്കുന്നു.
ജൂലൈ നാലിന് പുറപ്പെടുന്ന വിധത്തിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിനായി കേന്ദ്ര സംസ്ഥാന സർക്കാറുകളുടേയും ഖത്തർ എംബസിയുടേയും അംഗീകാരം ലഭിച്ചതായി സംഘടന ഭാരവാഹികൾ അറിയിച്ചു. യാത്രക്കാർ ഇന്ത്യൻ എംബസിയിൽ പേർ രജിസ്റ്റർ ചെയ്തവരായിരിക്കണം.
വിലക്കുള്ളവർക്ക് യാത്ര അനുവദനീയമല്ല. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ നിബന്ധനകൾക്കനുസരിച്ചായിരിക്കും യാത്ര പുറപ്പെടുകയെന്ന് ഖത്തർ ചാപ്റ്റർ പ്രസിഡൻറ് ആർ.വി.സി. മുഹമ്മദ് ബഷീർ അറിയിച്ചു. ഫോൺ: 974-55470418.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.