അജ്മൽ
ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ഫോക്കസ് സ്കൂൾ പരിസരത്ത് സുഹൃത്തിനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തൊട്ടാപ്പ് പുതുവീട്ടിൽ അജ്മലിനെയാണ് (28) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ബ്ലാങ്ങാട് തൊട്ടാപ്പ് കേന്ദ്രീകരിച്ച് വളർന്ന ലഹരിസംഘത്തിലെ അംഗങ്ങളാണ് സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
ലഹരി ഉപയോഗിച്ച് കൊണ്ടിരിക്കെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് അജ്മൽ തന്റെ സുഹൃത്തായ വെങ്കിടങ്ങ് മതിലകത്ത് നിസാമുദ്ദീനെ (24) തലങ്ങും വിലങ്ങും കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. നിസാമുദ്ദീനെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അജ്മലിനെ ഭയന്ന് ആശുപത്രിയിൽനിന്നും ഇറങ്ങിപ്പോയി.
കൊലപാതകം, കവർച്ച, മോഷണം, കഞ്ചാവ് ഒളിപ്പിച്ചുവെക്കൽ തുടങ്ങി പതിനഞ്ചോളം കേസിൽ പ്രതിയാണ് അറസ്റ്റിലായ അജ്മൽ. ഗുരുവായൂർ എ.സി.പി സനോജിന്റെ നിർദേശത്തെ തുടർന്ന് ലഹരിവിരുദ്ധ പട്രോളിങ് നടത്തുന്നതിനിടെയാണ് പ്രതി ചാവക്കാട് പൊലീസിന്റെ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.