ചെറുതുരുത്തി: ആളിയാർ ഡാം തുറന്നതോടെ ഒരാഴ്ചക്കുള്ളിൽ ഭാരതപ്പുഴയിൽ വെള്ളം എത്തുമെന്ന് അധികൃതർ അറിയിച്ചു. കടുത്ത വേനലിനെത്തുടർന്ന് ഭാരതപ്പുഴയിലെ വരൾച്ച ‘മാധ്യമം’ വാർത്തയാക്കിയിരുന്നു. തുടർന്നാണ് അധികൃതർ തമിഴ്നാടുമായി ബന്ധപ്പെട്ട് ഡാം അടിയന്തരമായി തുറക്കണമെന്ന് ആവശ്യപ്പെട്ടത്. വെള്ളത്തിന്റെ ഒഴുക്ക് കൂട്ടിയതിനാൽ ഞായറാഴ്ച രാവിലെ പെരിങ്ങോട്ടുകുറിശ്ശി ഞാവളിൻകടവ് തടയണയിൽ വെള്ളം എത്തിയിട്ടുണ്ട്. രാത്രിയിൽ ഞാവളിൻകടവ് തടയണ നിറഞ്ഞൊഴുകിയേക്കുമെന്ന് വിലയിരുത്തലുണ്ട്. പാമ്പാടി അടിയണ, മീറ്റിന കൂട്ടിലമുക്ക് തടയണ, തൊഴുപ്പാടം താൽക്കാലിക തടയണ എന്നിവയും നിറഞ്ഞാൽ പൈങ്കുളത്ത് പമ്പിങ് പുനരാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. വ്യാഴാഴ്ച രാവിലെയോ വൈകീട്ടോ പാഞ്ഞാൾ പഞ്ചായത്തിലെ പൈങ്കുളം പമ്പ് ഹൗസിൽനിന്നും വൈകീട്ടോടെ വള്ളത്തോൾ നഗർ പഞ്ചായത്തിലെ മേച്ചേരികുന്ന് പമ്പ് ഹൗസിൽനിന്നും വെള്ളമടിക്കാനാകുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.