ചെറുതുരുത്തി: ബംഗളൂരുവിൽനിന്ന് കാർ മാർഗം കൊണ്ടുവന്ന എം.ഡി.എം.എ ചെറുതുരുത്തി കൊച്ചിൻ പാലത്തിന് സമീപം പിടികൂടി. ചെറുതുരുത്തി പുതുശ്ശേരി ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന സിബിൻ (28) നെടുമ്പുര നെടുവിലങ്ങത്ത് വീട്ടിൽ ഷെമീർ (28) ചെറുതുരുത്തി അത്തിക്ക പറമ്പ് ആലിക്കൽ വീട്ടിൽ മുഹമ്മദാലി (30) തൃശൂർ ഒളരിയിൽ താമസിക്കുന്ന ചിറയത്ത് വീട്ടിൽ ജിത്തു ജോസഫ് (25) എന്നിവരാണ് പിടിയിലായത്.
രഹസ്യവിവരത്തെ തുടർന്നാണ് ചെറുതുരുത്തി പൊലീസ് സംഘം കാർ പിന്തുടർന്ന് പ്രതികളെ പിടികൂടിയത്. കാറിന്റെയുള്ളിലെ മ്യൂസിക് സിസ്റ്റത്തിന്റെ വലിയ സ്പീക്കറിന്റെ ഉള്ളിൽനിന്നാണ് 70 ഗ്രാം എം.ഡി.എം.എ, 87,000 രൂപ, അഞ്ച് മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തത്. വിപണിയിൽ മൂന്നുലക്ഷം രൂപ വിലമതിക്കുന്നതാണ് എം.ഡി.എം.എ. ജിത്തു ഒഴികെ മൂന്ന് പേരും ഇതിനുമുമ്പ് കഞ്ചാവ് കേസിലും അടിപിടി കേസിലും ജയിൽ ശിക്ഷ അനുഭവിച്ചവരാണ്. ചെറുതുരുത്തി സി.ഐ അനന്തകൃഷ്ണൻ, ചേലക്കര സി.ഐ സതീഷ്, എസ്.ഐ നിഖിൽ, എസ്.ഐ വർഗീസ്, സി.പി.ഒ ഡിജോ വാഴപ്പിള്ളി, നിതീഷ്, ജയകുമാർ, ഗീരിഷ് എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.