Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCheruthuruthichevron_rightചെ​റു​തു​രു​ത്തി...

ചെ​റു​തു​രു​ത്തി കൊ​ച്ചി​ൻ പാ​ല​ത്തി​ന് സ​മീ​പം ല​ഹ​രി വേ​ട്ട

text_fields
bookmark_border
ചെ​റു​തു​രു​ത്തി കൊ​ച്ചി​ൻ പാ​ല​ത്തി​ന് സ​മീ​പം ല​ഹ​രി വേ​ട്ട
cancel
camera_alt

സി​ബി​ൻ, ഷെ​മീ​ർ, മു​ഹ​മ്മ​ദാ​ലി, ജി​ത്തു ജോ​സ​ഫ്

ചെ​റു​തു​രു​ത്തി: ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കാ​ർ മാ​ർ​ഗം കൊ​ണ്ടു​വ​ന്ന എം.​ഡി.​എം.​എ ചെ​റു​തു​രു​ത്തി കൊ​ച്ചി​ൻ പാ​ല​ത്തി​ന് സ​മീ​പം പി​ടി​കൂ​ടി. ചെ​റു​തു​രു​ത്തി പു​തു​ശ്ശേ​രി ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന സി​ബി​ൻ (28) നെ​ടു​മ്പു​ര നെ​ടു​വി​ല​ങ്ങ​ത്ത് വീ​ട്ടി​ൽ ഷെ​മീ​ർ (28) ചെ​റു​തു​രു​ത്തി അ​ത്തി​ക്ക പ​റ​മ്പ് ആ​ലി​ക്ക​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദാ​ലി (30) തൃ​ശൂ​ർ ഒ​ള​രി​യി​ൽ താ​മ​സി​ക്കു​ന്ന ചി​റ​യ​ത്ത് വീ​ട്ടി​ൽ ജി​ത്തു ജോ​സ​ഫ് (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് ചെ​റു​തു​രു​ത്തി പൊ​ലീ​സ് സം​ഘം കാ​ർ ​പി​ന്തു​ട​ർ​ന്ന് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കാ​റി​ന്റെ​യു​ള്ളി​ലെ മ്യൂ​സി​ക് സി​സ്റ്റ​ത്തി​ന്റെ വ​ലി​യ സ്പീ​ക്ക​റി​ന്റെ ഉ​ള്ളി​ൽ​നി​ന്നാ​ണ് 70 ഗ്രാം ​എം.​ഡി.​എം.​എ, 87,000 രൂ​പ, അ​ഞ്ച് മൊ​ബൈ​ൽ ഫോ​ൺ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്ത​ത്. വി​പ​ണി​യി​ൽ മൂ​ന്നു​ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന​താ​ണ് എം.​ഡി.​എം.​എ. ജി​ത്തു ഒ​ഴി​കെ മൂ​ന്ന് പേ​രും ഇ​തി​നു​മു​മ്പ് ക​ഞ്ചാ​വ് കേ​സി​ലും അ​ടി​പി​ടി കേ​സി​ലും ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച​വ​രാ​ണ്. ചെ​റു​തു​രു​ത്തി സി.​ഐ അ​ന​ന്ത​കൃ​ഷ്ണ​ൻ, ചേ​ല​ക്ക​ര സി.​ഐ സ​തീ​ഷ്, എ​സ്.​ഐ നി​ഖി​ൽ, എ​സ്.​ഐ വ​ർ​ഗീ​സ്, സി.​പി.​ഒ ഡി​ജോ വാ​ഴ​പ്പി​ള്ളി, നി​തീ​ഷ്, ജ​യ​കു​മാ​ർ, ഗീ​രി​ഷ് എ​ന്നി​വ​രും സം​ഘ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CheruthuruthiCochin Bridge
News Summary - Drug Seized Near Cheruthuruthi Cochin Bridge
Next Story