കു​ള​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട അ​ഞ്ച് പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം നൗ​ഷാ​ദ് ഗോ​പി​നാ​ഥ​ന്

കൊ​ടു​ക്കു​ന്നു

നൗ​ഷാ​ദ് മു​ങ്ങി​യെ​ടു​ത്ത് ഗോ​പി​നാ​ഥ​ന് ന​ൽ​കി​യ​ത് അ​ഞ്ച് പ​വ​ന്റെ സ്വ​ർ​ണാ​ഭ​ര​ണം

ചെ​റു​തു​രു​ത്തി: ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് കു​ള​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട അ​ഞ്ച് പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം നൗ​ഷാ​ദ് മു​ങ്ങി​യെ​ടു​ത്ത് കൊ​ടു​ത്ത​പ്പോ​ൾ സ​ന്തോ​ഷം കൊ​ണ്ട് ഗോ​പി​നാ​ഥ​ന് വാ​ക്കു​ക​ൾ ഇ​ട​റി. വ​ര​വൂ​ർ പി​ലാ​ക്കാ​ട് ഈ​ങ്ങാ​ത്ത് വീ​ട്ടി​ൽ ഗോ​പി​നാ​ഥ​ന്റെ മ​ക​ൻ ശ്രീ​ജി​ത്തി​ന്റെ (29) ക​ഴു​ത്തി​ൽ കി​ട​ന്ന അ​ഞ്ച് പ​വ​ന്റെ സ്വ​ർ​ണ​മാ​ല ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് പി​ലാ​ക്കാ​ട് രാ​മ​ൻ​കു​ള​ങ്ങ​ര ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ ബ​ന്ധു​വി​ന്റെ മ​ര​ണാ​ന്ത​ര ച​ട​ങ്ങു​ക​ൾ ക​ഴി​ഞ്ഞ് കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

നി​ര​വ​ധി പേ​ർ ദി​വ​സ​ങ്ങ​ളോ​ളം മു​ങ്ങി മാ​ല ക​ണ്ടെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ചെ​റു​തു​രു​ത്തി ഭാ​ര​ത​പ്പു​ഴ​യി​ൽ ഐ​സ്ക്രീം ക​ച്ച​വ​ടം ചെ​യ്യു​ന്ന ക്രി​ട്ടി​ക്ക​ൽ കെ​യ​ർ അം​ഗം കൂ​ടി​യാ​യ ത​ളി ന​ടു​വ​ട്ടം സ്വ​ദേ​ശി​യാ​യ നൗ​ഷാ​ദ് കു​ള​ത്തി​ലി​റ​ങ്ങി മൂ​ന്നു മ​ണി​ക്കൂ​റോ​ളം ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മാ​ല ല​ഭി​ച്ച​ത്.

നൗ​ഷാ​ദ് മു​മ്പ് നി​ര​വ​ധി ആ​ളു​ക​ളു​ടെ സ്വ​ർ​ണം മു​ങ്ങി​യെ​ടു​ത്തു കൊ​ടു​ക്കു​ക​യും ഭാ​ര​ത​പ്പു​ഴ​യി​ൽ അ​ക​പ്പെ​ട്ട നി​ര​വ​ധി പേ​രെ ര​ക്ഷി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഐ​സ്ക്രീം വ​ണ്ടി​ക്കൊ​പ്പം വെ​ള്ള​ത്തി​ൽ വീ​ഴു​ന്ന ആ​ളു​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള എ​ല്ലാ സം​വി​ധാ​ന​വു​മാ​യി​ട്ടാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്റെ യാ​ത്ര.

Tags:    
News Summary - gold missing in the water found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.