കാ​ട്ടു​പ​ന്നി​യി​ടി​ച്ച് വ്യാ​പാ​രി​ക്ക് പ​രി​ക്ക്

ചെ​റു​തു​രു​ത്തി: കാ​ട്ടു​പ​ന്നി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ വ്യാ​പാ​രി​ക്ക് പ​രി​ക്ക്. ദേ​ശ​മം​ഗ​ലം സെ​ന്‍റ​റി​ൽ വ​സ്ത്ര​വ്യാ​പാ​രം ന​ട​ത്തു​ന്ന വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ദേ​ശ​മം​ഗ​ലം യൂ​നി​റ്റ് സെ​ക്ര​ട്ട​റി കൂ​ടി​യാ​യ അ​ഷ​റ​ഫി​നാ​ണ് (55) പ​രി​ക്കേ​റ്റ​ത്.

രാ​ത്രി ബ​ന്ധു വീ​ട്ടി​ൽ​പോ​യി ഭാ​ര്യ​യു​മൊ​ത്ത് സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്ക് വ​രു​മ്പോ​ഴാ​ണ്​ ആ​ണ് അ​പ​ക​ടം. മ​ല​ബാ​ർ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​ന് സ​മീ​പ​മു​ള്ള കാ​ട്ടി​ൽ​നി​ന്ന് എ​ത്തി​യ പ​ന്നി സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

കൈ​യി​ലും കാ​ലി​ലും ദേ​ഹ​ത്തും പ​രി​ക്കേ​റ്റ അ​ഷ​റ​ഫി​നെ നാ​ട്ടു​കാ​ർ ചെ​റു​തു​രു​ത്തി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഭാ​ര്യ​ക്ക് കാ​ര്യ​മാ​യ പ​രി​ക്കി​ല്ല. 

News Summary - man injured in wild boar attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.