രോഗമു​ള്ള തെ​രു​വു​നാ​യു​ടെ ശ​രീ​ര​ത്തി​ലെ രോ​മ​ങ്ങ​ൾ

കൊ​ഴി​ഞ്ഞു​പോ​യ നി​ല​യി​ൽ

തെരുവുനായ്ക്കളിൽ രോഗബാധയേറുന്നു

ചെറുതുരുത്തി: അക്രമകാരികളായ തെരുവുനായ്ക്കളെകൊണ്ട് വലയുന്നതിനിടെ രോഗബാധിതരായ നായ്ക്കളുടെ എണ്ണം വർധിക്കുന്നതിലും ആശങ്ക. പൈങ്കുളം റെയിൽവേ ഗേറ്റിന് സമീപത്തെ തെരുവുനായുടെ ശരീരത്തിലെ രോമങ്ങൾ കൊഴിയുകയും കണ്ണ് പഴുത്ത് വെള്ളദ്രാവകം പുറത്തുവരുകയും ചെയ്യുന്നുണ്ട്. ദിവസം ചെല്ലുംതോറും നായുടെ ശരീരം മെലിയുകയാണ്.

ഇതുപോലെ ചെറുതുരുത്തി ചുങ്കം, മറ്റു സമീപപ്രദേശങ്ങളിലും അസുഖമുള്ള നായ്ക്കളെ കാണുന്നുണ്ട്. റെയിൽവേ ഗേറ്റ് പരിസരത്താണ് ഇതുപോലുള്ള നായ്ക്കളുടെ താമസമെന്ന് നാട്ടുകാർ പറയുന്നു. മൃഗസംരക്ഷണ വകുപ്പ് അധികൃതർ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Tags:    
News Summary - Stray dogs are infected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.