ദേ​ശ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ 13ാം വാ​ർ​ഡ് അം​ഗം ഇ​ബ്രാ​ഹിം പ​ഞ്ച​സാ​ര ഹ​ർ​ത്താ​ലി​ന്റെ പോ​സ്റ്റ​റു​മാ​യി

നാ​ളെ ലോ​ക പ്ര​മേ​ഹ​ദി​നം; പ​ഞ്ച​സാ​ര ഹ​ർ​ത്താ​ലു​മാ​യി ത​ല​ശ്ശേ​രി ഗ്രാ​മം

ചെ​റു​തു​രു​ത്തി: ലോ​ക പ്ര​മേ​ഹ​ദി​ന​മാ​യ ന​വം​ബ​ർ 14ന് ​ത​ല​ശ്ശേ​രി ഗ്രാ​മം പ​ഞ്ച​സാ​ര ഹ​ർ​ത്താ​ലി​ൽ. ദേ​ശ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 13ാം വാ​ർ​ഡ് ത​ല​ശ്ശേ​രി​യി​ലാ​ണ് വ്യ​ത്യ​സ്ത ഹ​ർ​ത്താ​ലു​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​വും മ​റ്റും രം​ഗ​ത്തി​റ​ങ്ങി​യ​ത്. പ​ഞ്ച​സാ​ര ഒ​ഴി​വാ​ക്കാ​നു​ള്ള ബോ​ധ​വ​ത്ക​ര​ണ​മാ​യി​രു​ന്നു ല​ക്ഷ്യം.

വാ​ർ​ഡ് അം​ഗം ഇ​ബ്രാ​ഹി​മി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ വീ​ടു​ക​ളും ക​യ​റി​യി​റ​ങ്ങി നോ​ട്ടീ​സ് ന​ൽ​കു​ക​യും വീ​ട്ടു​കാ​രെ പ​ഞ്ച​സാ​ര ക​ഴി​ക്കു​ന്ന​തി​നെ പ​റ്റി​യു​ള്ള അ​പ​ക​ട​ങ്ങ​ൾ പ​റ​ഞ്ഞ് മ​ന​സ്സി​ലാ​ക്കു​ക​യും ക​ട​ക​ളി​ലും മ​റ്റു ചാ​യ​ക്ക​ട​ക​ളി​ലും നോ​ട്ടീ​സ് പ​തി​ക്കു​ക​യും ചെ​യ്തു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റ് മു​ത​ൽ വൈ​കീ​ട്ട് ആ​റു വ​രെ പ​ഞ്ച​സാ​ര ഹ​ർ​ത്താ​ൽ ആ​ച​രി​ക്കു​ക​യും ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ ക​ട​ക​മ്പോ​ള​ങ്ങ​ളി​ൽ പ​ഞ്ച​സാ​ര വി​ൽ​പ​ന ഒ​ഴി​വാ​ക്കി ചാ​യ​ക്ക​ട​ക​ളി​ലും വീ​ടു​ക​ളി​ലും മ​ധു​ര​മി​ല്ലാ​ത്ത ചാ​യ മാ​ത്രം കു​ടി​ച്ച് പ​ഞ്ച​സാ​ര​യു​ടെ അ​മി​ത ഉ​പ​യോ​ഗ​ത്തി​ന്‍റെ ദൂ​ഷ‍്യ​വ​ശം പൊ​തു​സ​മൂ​ഹ​ത്തെ ഓ​ർ​മ​പ്പെ​ടു​ത്താ​നാ​ണ് ഹ​ർ​ത്താ​ൽ ആ​ച​രി​ക്കു​ന്ന​തെ​ന്ന് വാ​ർ​ഡ് അം​ഗം അ​റി​യി​ച്ചു. ഗ്രാ​മ​ത്തി​ലെ പ്ര​മേ​ഹ​രോ​ഗി​ക​ളെ ക​ണ്ടെ​ത്താ​ൻ മെ​ഡി​ക്ക​ൽ ക്യാ​മ്പും ശ്വാ​സ​കോ​ശ പ​രി​ശോ​ധ​ന​യും ബോ​ധ​വ​ത്ക​ര​ണ​വും നേ​ത്ര​പ​രി​ശോ​ധ​ന​യും ന​ട​ത്തി.

Tags:    
News Summary - Tomorrow is World Diabetes Day- Thalassery Village with Sugar Hartal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.