ചെറുതോണി: ഉപ്പുതോട് - പ്രകാശ് റോഡ് നിർമാണം പൂർത്തിയായപ്പോൾ നാല് കുടുംബങ്ങൾ വഴിയാധാരമായി. റോഡിനുവേണ്ടി മാറ്റിയ മണ്ണും കല്ലും മഴയിൽ കുത്തിയൊഴുകിയെത്തി ഇവരുടെ പാടശേഖരമടക്കം അരയേക്കറോളം സ്ഥലം മണ്ണിനടിയിലായി. മേരി ജോസഫ് മിറ്റത്താനി, കുര്യൻ ജോസഫ് പള്ളിത്താഴത്ത്, സിബി മാത്യു ആനപ്പാറ, റോസമ്മ പള്ളിത്താഴത്ത് എന്നിവരുടെ സ്ഥലങ്ങളാണ് മണ്ണ് മൂടിയത്. കൃഷികൾ നശിച്ചു. നിരവധിയാളുകൾ ഉപയോഗിക്കുന്ന കുളം കല്ലും മണ്ണും വന്ന് മൂടി. റോഡ് കടന്നുപോകുന്ന ചിറ്റടിക്കവലയിലാണ് ഇവരുടെ വീടും സ്ഥലവും.
റോഡ് പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പിന് വിട്ടുകൊടുത്തതാണ്. റോഡുപണി നടന്നപ്പോൾത്തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും കരാറുകാരനും എൻജിനീയറും അവഗണിച്ചതായി പറയുന്നു. നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി കൊടുത്ത് കാത്തിരിക്കുകയാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.