പുന്നയൂര്‍ക്കുളം: ആറ്റുപുറത്ത് ആഹ്ലാദപ്രകടനത്തനിടെയുണ്ടായ സംഘര്‍ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉള്‍പ്പെടെ ഇരുവിഭാഗത്തുനിന്നുമായി 14 പേര്‍ക്ക് പരിക്കേറ്റു.ആറ്റുപുറം തോട്ടേക്കാടന്‍ ബക്കര്‍ (66), മൂപ്പടയില്‍ ഫൈസലിെൻറ ഭാര്യ ജസ്ന (28), സ്ഥാനാര്‍ഥി ഷൗക്കിന്‍, ഇവരുടെ ഭര്‍ത്താവ് ഷക്കീര്‍, റാഷിദ്, ബക്കറിെൻറ മക്കളായ നൗഫല്‍, നജ്മല്‍ എന്നിവര്‍ക്കും എല്‍.ഡി.എഫ് പ്രവര്‍ത്തകരായ മനാഫ് നരിയമ്പുള്ളി (35), ഫാസിം മുക്കണ്ടത്ത് (28), അഫ്സല് കൂളിയാട്ടയില്‍ (35), ഷമീര്‍ തറയില്‍ (38), മുഹമ്മദലി പെരുവഴിപ്പുറത്ത് (55) ഫെമിന പെരുവഴിപ്പുറത്ത് (46), ലത്തീഫ് അയിനിക്കലയില് (48) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.
ഒമ്പതാം വാര്‍ഡിലെ എല്‍.ഡി.എഫ് ആഹ്ലാദപ്രകടനത്തിലുണ്ടായിരുന്നവര് എതിര് സ്ഥാനാര്‍ഥി ഉണ്ടായിരുന്ന വീടിനു മുന്നില്‍ പടക്കം പൊട്ടിച്ചതിനെ ചൊല്ലിയും വീട്ടുവളപ്പിലേക്ക് കയറിയെന്നുമുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. പട്ടികയും കല്ലുമായി ഇരുകൂട്ടരും ഏറ്റുമുട്ടുകയായിരുന്നെന്ന് വടക്കേക്കാട് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.