തൃശൂർ: തൃശൂരിൽ കോവിഡ് രോഗിയുടെ മൃതദേഹം സുരക്ഷിതമായി പൊതിഞ്ഞു നൽകാത്ത സംഭവത്തിൽ ഹൈകോടതി സ്വമേധയ കേസെടുത്തു. ജില്ല മെഡിക്കൽ ഓഫിസറിൽനിന്ന് കോടതി റിപ്പോർട്ട് തേടി. കഴിഞ്ഞ നാലിനായിരുന്നു സംഭവം. കോവിഡ് രോഗിയുടെ മൃതദേഹം സുരക്ഷിതമായി പൊതിഞ്ഞു നൽകാതെ ആംബുലൻസിലേക്ക് മാറ്റുകയായിരുന്നു.
നാട്ടിൽ നിന്നെത്തിയ പി.പി.ഇ കിറ്റ് ധരിച്ചെത്തിയ സന്നദ്ധ പ്രവർത്തകർ മൃതദേഹം വാഹനത്തിൽ നീക്കിക്കിടത്തുമ്പോഴായിരുന്നു രക്തമൂർന്നിറങ്ങുന്ന നിലയിൽ കണ്ടത്. ഇത് പരിശോധിച്ചപ്പോഴായിരുന്നു മതിയായി പൊതിഞ്ഞു നൽകാതെ മൃതദേഹം വിട്ടുനൽകിയത് ശ്രദ്ധയിൽപെട്ടത്.
നഗരത്തിലെ ജൂബിലി മിഷൻ മെഡിക്കൽ കോളജിലാണ് സംഭവം. സന്നദ്ധ പ്രവർത്തകർ ആശുപത്രി പരിസരത്ത് നിന്ന് തന്നെ ഇത് വിഡിയോ പകർത്തുകയും അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മൃതദേഹം പൊതിയുന്ന സ്ഥലത്തേക്ക് മാറ്റാനുള്ള വാഹനമാണെന്ന് കരുതിയാണ് ആംബുലൻസിലേക്ക് മാറ്റിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ആമ്പല്ലൂർ സ്വദേശി രാമകൃഷ്ണെൻറ ഭാര്യ പാർവതിയുടേതാണ് മൃതദേഹം. മരിച്ചതിന് ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.