ചേറ്റുവ: വേനലും ചൂടും കടുത്തതോടെ ചേറ്റുവയിൽ കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തിൽ. ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിലെ പുഴയോര പ്രദേശത്ത് ജല അതോറിറ്റിയുടെ പൈപ്പ് ലൈനിൽ നാളുകളേറെയായി കുടിവെള്ളം വരാത്തതോടെയാണ് നൂറുകണക്കിന് കുടുംബങ്ങൾ വെള്ളത്തിനായി നെട്ടോട്ടമോടുന്നത്. കിണറുകൾ വറ്റിവരണ്ടു. ശേഖരിച്ച വെള്ളമെല്ലാം കഴിഞ്ഞു. കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും കുളിക്കാനും അലക്കാനും വരെ വെള്ളമില്ല. പല കുടുംബങ്ങളും പണം മുടക്കി വെള്ളം വാങ്ങാൻ തുടങ്ങിയിട്ട് മാസങ്ങൾ ഏറെയായി. ഒരു ടാങ്ക് വെള്ളത്തിന് 500 രൂപയാണ് വില. ഇനിയും പണം കൊടുക്കാൻ നിർവാഹമില്ലാതായതോടെ വീട്ടുകാർ ബൈക്കിലും സൈക്കിളിലും ഓട്ടോയിലും കുടങ്ങളും വലിയ പാത്രങ്ങളും വെച്ചാണ് അകലെനിന്ന് വെള്ളം ശേഖരിച്ചുകൊണ്ടുവരുന്നത്. പലതവണ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.