ചി​മ്മി​നി ഡാം

ചി​മ്മി​നി​യി​ൽ വൈ​ദ്യുതി ഉൽപാദനം പു​ന​രാ​രം​ഭി​ച്ചു

ആ​മ്പ​ല്ലൂ​ർ: സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ചി​മ്മി​നി ഡാ​മി​ൽ​നി​ന്ന് കു​റ​ഞ്ഞ അ​ള​വി​ൽ വെ​ള്ളം തു​റ​ന്നു വി​ട്ടു​തു​ട​ങ്ങി. വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​ന് പ്ര​തി​ദി​നം 0.55 ദ​ശ​ല​ക്ഷം ഘ​ന​മീ​റ്റ​ർ വെ​ള്ള​മാ​ണ് പു​റ​ത്തു​വി​ടു​ന്ന​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 12.43ന് ​ചി​മ്മി​നി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യി​ൽ ഉ​ൽ​പാ​ദ​നം ആ​രം​ഭി​ച്ചു. വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​ന് സെ​ക്ക​ന്റി​ൽ 6.36 മീ​റ്റ​ർ ക്യൂ​ബ് വെ​ള്ള​മാ​ണ് ന​ൽ​കു​ന്ന​ത്.

ഒ​രു​ദി​വ​സം മാ​റി​നി​ന്ന മ​ഴ വീ​ണ്ടും പെ​യ്തു തു​ട​ങ്ങി​യ​തോ​ടെ ഡാ​മി​ൽ ജ​ല​നി​ര​പ്പ് നി​ർ​ദി​ഷ്ട റൂ​ൾ ക​ർ​വ് ക​ട​ന്നു. ഡാം ​അ​ധി​കൃ​ത​ർ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടു​ത​ന്നെ ക​ല​ക്ട​റു​ടെ അ​നു​മ​തി തേ​ടി​യി​രു​ന്നു. ബു​ധ​നാ​ഴ്ച 70.93 മീ​റ്റ​റാ​ണ് ഡാ​മി​ലെ ജ​ല​നി​ര​പ്പ്. ഈ ​സ​മ​യ​ത്ത് 111.98 ദ​ശ​ല​ക്ഷം ഘ​ന​മീ​റ്റ​ർ വെ​ള്ള​മാ​ണ് ഡാ​മി​ൽ സം​ഭ​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് ചി​മ്മി​നി​യു​ടെ മൊ​ത്തം സം​ഭ​ര​ണ ശേ​ഷി​യു​ടെ 73.89 ശ​ത​മാ​ന​മാ​ണ്. ഇ​പ്പോ​ൾ ഡാ​മി​ന്റെ കെ.​എ​സ്.​ഇ.​ബി വാ​ൽ​വ് വ​ഴി​യാ​ണ് വെ​ള്ളം പു​റ​ത്തു​വി​ടു​ന്ന​ത്. ഇ​നി​യും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നാ​ൽ മാ​ത്ര​മേ സ്ലൂ​യി​സ് വാ​ൽ​വ് വ​ഴി പു​ഴ​യി​ലേ​ക്ക് വെ​ള​ളം തു​റ​ന്നു വി​ടു​ക​യു​ള്ളു. പി​ന്നെ​യും നീ​രൊ​ഴു​ക്ക് കൂ​ടി​യാ​ൽ സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കും.

ജ​ല​നി​ർ​പ്പ് 74.9 മീ​റ്റ​റി​ലെ​ത്തി​യാ​ൽ ഡാ​മി​ന്റെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് നീ​ല മു​ന്ന​റി​യി​പ്പ് ന​ൽ​കും. ജ​ല​നി​ര​പ്പ് 75.4 മീ​റ്റ​ർ എ​ത്തി​യാ​ൽ ഓ​റ​ഞ്ച് മു​ന്ന​റി​യി​പ്പും 75.9-ൽ ​റെ​ഡ് അ​ല​ർ​ട്ട് ന​ൽ​കു​ക​യും സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ക​യും ചെ​യ്യും. 76.4 മീ​റ്റ​റാ​ണ് ചി​മ്മി​നി ഡാ​മി​ന്റെ പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ്. 151.55 ദ​ശ​ല​ക്ഷം ഘ​ന​മീ​റ്റ​റാ​ണ് ചി​മ്മി​നി​യു​ടെ സം​ഭ​ര​ണ​ശേ​ഷി.

Tags:    
News Summary - Electricity generation resumed in Chimney

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT