പൂത്തൂര്‍: മലയോര മേഖലയിലെ കര്‍ഷകരെ ദുരിതത്തിലാക്കി കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. കഴിഞ്ഞ രണ്ട് ദിവസമായി കാട്ടനാകള്‍ മലയോര മേഖലയിലെ കൃഷി നശിപ്പിക്കുകയാണ്. ശനിയാഴ്ച പുലര്‍ച്ച മരോട്ടിച്ചാല്‍ ചുള്ളികടവില് കള്ളിപ്പറമ്പന് ഔസേപ്പിന്റെയും പൈലോതിന്റെയും കൃഷിയിടങ്ങളില്‍ ഇറങ്ങി 350ഓളം വാഴകള്‍ നശിപ്പിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചയും ഈ പ്രദേശത്ത് കാട്ടാനകള്‍ ഇറങ്ങിയിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവം അറിഞ്ഞ് സ്ഥലത്തെത്തി നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിച്ച് പോയി. എന്നാല്‍, ഇതിന് മുമ്പുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. വൈദ്യുതി വേലികള്‍ പ്രവര്‍ത്തിക്കാതായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.
പലസ്ഥങ്ങളിലും സൗരോര്‍ജ വേലികളും പാനലുകളും തകരാരിലാണ്. ഇതിന് പരിഹാരം കാണാന്‍ ഒരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. കൃഷിനാശം സംഭവിക്കുമ്പോള്‍ സ്ഥലം സന്ദര്‍ശിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ പിന്നീട് ഇതുവഴി വരാറില്ലെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.