തൃശൂർ: ഉത്സവാഘോഷങ്ങളിലെ വെടിക്കെട്ട് പ്രതിസന്ധിക്ക് എക്സ്പ്ലോസിവ് ചട്ടഭേദഗതിക്ക് സമ്മർദവുമായി ഉത്സവ സംഘാടകർ. നാട്ടാനകളെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിക്കാനും ആന കൈമാറ്റത്തിനുമുണ്ടായിരുന്ന വിലക്ക് നീക്കാൻ ചട്ടം കൊണ്ടുവന്നതിന് സമാനമായി വെടിക്കെട്ടിനും ചട്ടത്തിൽ ഭേദഗതി വേണമെന്നാണ് ആവശ്യം.
ആന കൈമാറ്റ ഭേദഗതിക്ക് സമ്മർദമുയർന്ന തൃശൂരിൽനിന്നുതന്നെയാണ് പുതിയ നീക്കവും. 2008ലെ എക്സ്പ്ലോസിവ് ചട്ടം കേരളത്തിലെ ഉത്സവാഘോഷങ്ങൾക്ക് അനുയോജ്യമല്ലെന്നും ഉത്തരേന്ത്യൻ ഉത്സവാഘോഷങ്ങളായ ദീപാവലി, ദസറ എന്നിവക്ക് ചേർന്നതാണെന്നും മാറ്റം വരുത്തണമെന്നുമാണ് ആവശ്യം.
വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂര പങ്കാളിയായ കുമരനെല്ലൂർ ദേശത്തിന്റെ അവലോകന യോഗത്തിൽ ഈ നിർദേശമുയർന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ ദേവസ്വങ്ങളുടെയും ഉത്സവ ആഘോഷ സംഘാടകരുടെയും യോഗം ചേർന്ന് കേന്ദ്ര -സംസ്ഥാന സർക്കാറുകളെ സമീപിക്കാനാണ് നീക്കം. ഈ വർഷത്തെ ഉത്സവ സീസൺ ആരംഭിച്ചപ്പോൾ മുതൽ നേരിട്ടത് വെടിക്കെട്ട് നിയമ തടസ്സങ്ങളായിരുന്നു. വൻ തുക മുടക്കി ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി സുരക്ഷക്രമീകരണങ്ങൾ വരെ സജ്ജമാക്കിയിട്ടും അനുമതി നിഷേധിച്ച സംഭവം വരെയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.