ഗുരുവായൂര്‍: പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുരുന്നുകള്‍ക്ക് നഗരസഭയുടെ വക സൗജന്യ പ്രഭാത ഭക്ഷണം നല്കുന്ന ‘പാല്പുഞ്ചിരി’ പദ്ധതി തുടരുമെന്ന് നഗരസഭ അധ്യക്ഷൻ എം. കൃഷ്ണദാസും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എ. സായിനാഥനും അറിയിച്ചു.
മൂന്നുവർഷത്തോളമായി പദ്ധതി നിലച്ചിരിക്കുകയാണെന്ന ‘മാധ്യമം’ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അവർ. ഈ വർഷത്തെ പദ്ധതിയിൽ പാൽപുഞ്ചിരിക്കായി വിഹിതമുണ്ടെന്ന് ചെയർമാൻ പറഞ്ഞു.
അടുത്ത അധ്യയനവർഷം മുതൽ പദ്ധതി നടപ്പാക്കും. നാല് സർക്കാർ സ്കൂളുകളിൽ രണ്ട് മാസമായി പ്രഭാത ഭക്ഷണം നൽകിത്തുടങ്ങിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ അറിയിച്ചു. കോവിഡിനെ തുടർന്നാണ് 2020 മാർച്ചിൽ പദ്ധതി നിലച്ചത്. അടുത്ത അധ്യയനവർഷം മുതൽ എയ്ഡഡ് സ്കൂളുകളിൽ കൂടി പുനരാരംഭിക്കും. സ്പോൺസർമാരെ കണ്ടെത്തിയാവും എയ്ഡഡ് സ്കൂളുകളിൽ പദ്ധതി പുനരാരംഭിക്കുക.
സര്‍ക്കാര്‍ സ്കൂളുകളില്‍ യു.പിതലം വരെയും എയ്ഡഡ് സ്കൂളുകളില്‍ എല്‍.പി തലം വരെയും കുട്ടികൾക്ക് സൗജന്യ പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതി 2017 ആഗസ്റ്റിലാണ് തുടങ്ങിയത്. നാല് സര്‍ക്കാര്‍ സ്കൂളുകളിലും 11 എയ്ഡഡ് സ്കൂളുകളിലുമാണ് നടപ്പാക്കിയ പദ്ധതി കോവിഡിൽ മുടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.