തൃശൂർ: കാടിനെ അറിഞ്ഞ് കാട്ടിലൂടെയുള്ള യാത്രക്കായി ഇനി കാത്തിരിപ്പ് വേണ്ട. അതിരപ്പിള്ളി, വാഴച്ചാല്‍, തുമ്പൂര്‍മുഴി ഡി.എം.സി നടത്തുന്ന മലക്കപ്പാറ ജംഗിള്‍ സഫാരി ശനിയാഴ്ച ആരംഭിക്കും. ചാലക്കുടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍നിന്ന് രാവിലെ എട്ട് മണിക്കാണ് യാത്ര ആരംഭിക്കുക. കോവിഡ് മൂലം നിര്‍ത്തിവെച്ച യാത്രാ പാക്കേജാണ് പുനരാരംഭിക്കുന്നത്.
നിലവില്‍ മലക്കപ്പാറ വരെ നടത്തിയിരുന്ന യാത്രക്ക് പുറമെ മൈലാടുംപാറ ഉള്‍പ്പെടുത്തി പുതിയ പാക്കേജ് ആരംഭിക്കാന്‍ തീരുമാനിച്ചതായി സനീഷ്കുമാര് ജോസഫ് എം.എല്‍.എ അറിയിച്ചു. 90 കിലോമീറ്ററോളം നീണ്ട യാത്രയാണ് ജംഗിള്‍ സഫാരി. തുമ്പൂര്‍മുഴി, ശലഭോദ്യാനം, തൂക്കുപ്പാലം, അതിരപ്പിള്ളി, വാഴച്ചാല്‍, ചാര്‍പ്പ വെള്ളച്ചാട്ടങ്ങള്‍, പെരിങ്ങല്‍കുത്ത്, ഷോളയാര്‍ ഡാമുകള്‍, ആനക്കയം, മലക്കപ്പാറ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് പുറമെയാണ് മൈലാടുംപാറ ഉള്‍പ്പെടുന്ന പുതിയ പാക്കേജ് ആരംഭിക്കുന്നത്. ഗൈഡിെൻറ സേവനം, ഭക്ഷണം, കുടിവെള്ളം, പ്രവേശന ടിക്കറ്റ് എന്നിവ അടങ്ങുന്ന പാക്കേജിന് 1200 രൂപയാണ് ഈടാക്കുന്നത്. രാത്രി 8.30ന് ചാലക്കുടിയില്‍ തിരികെ എത്തും വിധമാണ് യാത്ര. 04802769888,9497069888 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം.
തുമ്പൂര്‍മുഴിയില്‍ കര്ട്ടന്ഫാള് വരുന്നു
തുമ്പൂര്‍മുഴി ശലഭോദ്യാനത്തില്‍ ഒരുക്കിയ ജലധാരയും വെളിച്ചവും സമന്വയിപ്പിച്ചുള്ള കര്ട്ടന്ഫാള് എന്ന പുതിയ കാഴ്ചയുടെ സ്വിച്ച് ഓണ്‍ ശനിയാഴ്ച വൈകീട്ട് ആറിന് നടത്തുമെന്ന് സനീഷ്കുമാര് ജോസഫ് എം.എല്‍.എ അറിയിച്ചു. അവധി ദിവസങ്ങളില്‍ മാത്രമാണ് ഈ സംവിധാനമുണ്ടാവുക. വൈകീട്ട് ആറ് മുതല്‍ ഏഴ് മണി വരെയാണ് പ്രവര്‍ത്തന സമയം.
'കാടകം' ചിത്രപ്രദർശനത്തിന് തുടക്കം
തൃശൂർ: കാടിെൻറ സൂക്ഷിപ്പുകാരുടെ അപ്രതീക്ഷിത ഫ്രെയിമുകൾ കാണികൾക്ക് പുത്തൻ അനുഭവമാകുന്നു. വനം വന്യജീവി വകുപ്പിന് കീഴിലെ പീച്ചി വന്യജീവി വിഭാഗം നയിക്കുന്ന വന്യജീവി വാരാഘോഷ ഭാഗമായി സംഘടിപ്പിച്ച 'കാടകം' ചിത്രപ്രദർശനമാണ് ഇമ്പമേകും കാഴ്ചയാകുന്നത്.കാടും കാടിെൻറ കാവലാളുകളും പരസ്പരം കൈകോർക്കുന്ന, കാട് കാക്കുന്നവരുടെ കാമറ കണ്ണുകളിലൂടെയുള്ള ചിത്രങ്ങളാണ് കാടകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.പശ്ചിമഘട്ടത്തിലെ ഹരിത വിസ്മയങ്ങൾക്കൊപ്പം കേരളത്തിെൻറ വന കാഴ്ചകളെ പകർത്തുന്നുണ്ട് കാടകം പ്രദർശനത്തിലെ ഓരോ ചിത്രങ്ങളും.കേരള സാഹിത്യ അക്കാദമിയിൽ നടന്ന ചിത്രപ്രദർശനം ജില്ല കലക്ടർ ഹരിത വി. കുമാർ ഉദ്ഘാടനം ചെയ്തു.
കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ മുഖ്യാതിഥിയായി. പീച്ചി വൈൽഡ് ലൈഫ് വാർഡൻ പി.എം. പ്രഭു, ചാലക്കുടി ഡി.എഫ്.ഒ സംബുദ്ധ മജുംദാർ, സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനൻ, പ്രോഗ്രാം ക്യുറേറ്റർ പ്രവീൺ പി. മോഹൻദാസ്, പീച്ചി അസി. വൈൽഡ് ലൈഫ് വാർഡൻ അനീഷ് എന്നിവർ സംബന്ധിച്ചു. 11 വരെയാണ് പ്രദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.